കോഴിക്കോട്: കോട്ടൂളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരിക്ക്. താമരശേരി-കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മഴ പെയ്‌തതിനാൽ നനഞ്ഞുകിടക്കുന്ന റോഡിലൂടെ വരുന്ന ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിലുള്ള മരത്തിൽ ഇടിച്ചുകയറുകയായിരുന്നു.
കോഴിക്കോട് കോട്ടൂളിയിൽ ഇന്ന് രാവിലെ എട്ടു മണിക്കാണ് അപകടം. സ്‌ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും ഓട്ടോ ഡ്രൈവർമാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോലീസും ഉടൻ സ്‌ഥലത്തെത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. സഡൻ ബ്രേക്കിട്ട ബസ് ബ്രേക്ക് കിട്ടാതെ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
Most Read: മാർക്ക് ലിസ്‌റ്റ് വിവാദം; ആർഷോയുടെ പരാതി പ്രത്യേക സംഘം അന്വേഷിക്കും