കോഴിക്കോട്: ജില്ലയിലെ പേരാമ്പ്രയിൽ വൻ തീപിടിത്തം. ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പടെ രണ്ടു വ്യാപാര സ്‌ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗൺ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. തുടർന്ന് തൊട്ടടുത്തുള്ള ബാദുഷ സൂപ്പർ മാർക്കറ്റിന്റെ ഇരുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു.
പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വടകര, കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാനായത്. പേരാമ്പ്ര പോലീസും സ്‌ഥലത്ത് ഉണ്ട്. സമീപത്തെ കടകളിലേക്ക് തീ പടർന്നതായാണ് വിവരം. നാശനഷ്‌ടങ്ങളുടെ കണക്ക് പുറത്തുവന്നിട്ടില്ല.
Most Read: തമിഴ്‌നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജി അറസ്‌റ്റിൽ