Fri, Jan 23, 2026
17 C
Dubai
Home Tags Malabar News Kasargod

Tag: Malabar News Kasargod

തോട്ടിന്‍ കരയിലെ വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; വാഷ് പിടികൂടി

കാഞ്ഞങ്ങാട്: തടിയന്‍ വളപ്പ് എരുമക്കുളത്തിന് അടുത്തുള്ള തോട്ടിന്‍ കരയിൽ നിന്നും എക്‌സൈസ് സംഘം വാഷ് പിടികൂടി. തോട്ടിന്‍ കരയിലെ ഓടക്കാടുകള്‍ക്ക് ഇടയില്‍ നിന്നുമാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തി ഒളിപ്പിച്ചുവെച്ച 770 ലിറ്റര്‍ വാഷ്...

പടന്നയിലെ ക്ഷേത്രത്തില്‍ ഉച്ചഭാഷിണിയിലൂടെ പ്രാര്‍ഥനകള്‍ക്കൊപ്പം കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും

കാസര്‍ഗോഡ്: പടന്ന ശ്രീ മുണ്ട്യ ക്ഷേത്രത്തില്‍ പ്രഭാത-സന്ധ്യ പ്രാര്‍ഥനാ വേളകളില്‍ ഉച്ചഭാഷിണിയിലൂടെ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും ഉയര്‍ന്നുകേള്‍ക്കാം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടല്‍. മഹാമാരിയെ നാടും ജനങ്ങളും എത്ര...

അമ്പുവിന്റെ വീട് മഴയെടുത്തു; പുനർനിർമിച്ച് നാട്ടുകാർ

കാസർഗോഡ്: കനത്ത മഴയിലും കാറ്റിലും തകർന്ന കൊടക്കാട് കണ്ണങ്കൈയിൽ എ അമ്പുവിന്റെ (പ്രഭാകരൻ) വീട് പുനർനിർമിച്ചു നൽകി നാട്ടുകാർ. ശനിയാഴ്‌ച രാത്രിയിലാണ് അമ്പുവിന്റെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നത്. വീടിനകത്തുണ്ടായിരുന്ന അമ്പു...

ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു

ചെറുവത്തൂർ: ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. മലപ്പുറം കോട്ടക്കലിൽ നിന്നും കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറിയാണ് ദേശീയ പാതയിൽ ചെറുവത്തൂർ ഞാണംകൈ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെ...

13കാരിയെ പീഡനത്തിന് ഇരയാക്കി; ഒരാൾ അറസ്‌റ്റിൽ

വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് രതീഷ് (31) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു....

ചാലിങ്കാലിൽ തീപിടുത്തം; മരങ്ങൾ കത്തിനശിച്ചു

പെരിയ: ദേശീയപാതയോരത്ത് ചാലിങ്കാലിൽ തീപിടുത്തം. സ്വകാര്യ വ്യക്‌തികളുടെ 20 ഏക്കറോളം സ്‌ഥലത്ത് തീപിടിച്ചു. ഇവിടത്തെ മരങ്ങൾ കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്ന് സീനിയർ ഫയർ ഓഫീസർ മനോഹരന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷ സേനയെത്തി...

പത്താം ക്ളാസ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു

കുമ്പള: പത്താം ക്ളാസ് വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണ് മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്ത് താമസിക്കുന്ന പത്‌മനാഭന്റെയും വിമലയുടെയും മകൾ അഷ്‌മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനിയാണ്. വ്യാഴാഴ്‌ച എസ്എസ്എൽസി...

വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം; 8 ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്

കാസർഗോഡ്: വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്. ഹൊസ്‌ദുർഗ് പോലീസ് ആണ് കേസ് എടുത്തത്. അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമാണം...
- Advertisement -