13കാരിയെ പീഡനത്തിന് ഇരയാക്കി; ഒരാൾ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Malabar News_molestation against women
Representational image
Ajwa Travels

വെള്ളരിക്കുണ്ട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ പട്ടികജാതി കോളനിയിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് രതീഷ് (31) എന്നയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സിഐ ജോസ് കുര്യന്റെ കീഴിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ കോടതി റിമാൻഡ് ചെയ്‌തു. 13 വയസുള്ള പെൺകുട്ടി 3 ദിവസം മുൻപാണ് പീഡനത്തിനിരയായത്.

പെൺകുട്ടിയെ പ്രതി മറ്റൊരു വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൂട്ടികൊണ്ട് പോകുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുട്ടിയുടെ അമ്മ വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. പോലീസും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി അമ്മക്ക് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ കേസെടുത്തത്.

രതീഷിനെ കൂടാതെ മറ്റു നാലുപേർ കൂടി കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഇവർ പെൺകുട്ടിയുടെ ബന്ധുക്കൾ കൂടിയാണ്. ഇവർക്ക് എതിരെയും പോലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Read also: നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങി നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE