പടന്നയിലെ ക്ഷേത്രത്തില്‍ ഉച്ചഭാഷിണിയിലൂടെ പ്രാര്‍ഥനകള്‍ക്കൊപ്പം കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും

By Staff Reporter, Malabar News
padanna_temple
Ajwa Travels

കാസര്‍ഗോഡ്: പടന്ന ശ്രീ മുണ്ട്യ ക്ഷേത്രത്തില്‍ പ്രഭാത-സന്ധ്യ പ്രാര്‍ഥനാ വേളകളില്‍ ഉച്ചഭാഷിണിയിലൂടെ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും ഉയര്‍ന്നുകേള്‍ക്കാം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടല്‍. മഹാമാരിയെ നാടും ജനങ്ങളും എത്ര ഗൗരവത്തിലാണ് കാണേണ്ടത് എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇവിടെ മുഴങ്ങുന്നത്.

കോവിഡ് പശ്‌ചാത്തലത്തില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മുഖാവരണം ധരിക്കേണ്ടതിന്റെയും പ്രാധാന്യം വ്യക്‌തമാക്കുന്ന നിർദ്ദേശങ്ങളാണ് ഉച്ചഭാഷിണിയിലൂടെ പറയുന്നത്. ഇത് ജനങ്ങളെ സ്വാധീനിക്കുമെന്നതിൽ തർക്കമില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ക്ഷേത്രം കമ്മിറ്റി മുന്‍പന്തിയിൽ ഉണ്ടായിരുന്നു. പാവപ്പെട്ടവരുടെ വീടുകളില്‍ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ചും ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കെട്ടിടത്തില്‍ ആന്റിജെന്‍ ടെസ്‌റ്റിനുള്ള സൗകര്യം ഒരുക്കിയും ക്ഷേത്രഭാരവാഹികള്‍ കോവിഡ് പോരാട്ടത്തില്‍ മാതൃക തീർത്തിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രം വകയായി സഹായധനം നൽകിയിരുന്നെന്നും ഭാരവാഹികൾ പറയുന്നു.

Malabar News: മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്‌തമാക്കുമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE