മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്‌തമാക്കുമെന്ന് പോലീസ്

By Staff Reporter, Malabar News
theft_kozhikode
Ajwa Travels

കോഴിക്കോട്: മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. മൂന്നംഗ സംഘമാണ് വ്യാഴാഴ്‌ച പുലർച്ചെ മോഷണം നടത്തിയത്.

കട്ടാങ്ങൽ റോഡിലെ റേഷൻ കടക്ക് എതിർ വശത്തെ പിപി ഫാം ചിക്കൻ സ്‌റ്റാളിന്റെ പൂട്ട് തകർത്ത് പണം മോഷ്‌ടിച്ചു. 12000 രൂപയാണ് അപഹരിച്ചത്. മണന്തലക്കടവ് റോഡിൽ പുലപ്പാടി അബ്‌ദുല്ലയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ആക്റ്റീവ സ്‌കൂട്ടറും മോഷണം പോയി.

മാവൂർ-കട്ടാങ്ങൽ റോഡിലെ അൽ ഫല മൊബൈൽസിന്റെ വില കൂടിയ ഗ്ളാസ് അടിച്ചു തകർത്തതായി പരാതിയുണ്ട്. അടുവാട് വീടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കവർന്നെങ്കിലും സ്‌റ്റാർട്ടാകാത്തത് കാരണം റോഡരികിൽ ഉപേക്ഷിച്ചു.

പാറമ്മലിലെ സിപി ലൈവ് ചിക്കൻ സ്‌റ്റാളിലും മോഷണമുണ്ടായി. പൂട്ട് പൊളിച്ച് അകത്തു കടന്ന മൂന്നു പേർ മേശയിലെ പണം കവരുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പുറത്തുണ്ടായിരുന്ന സിസിടിവി ക്യാമറ തകർക്കപ്പെട്ട നിലയിലാണ്. പെരുവയൽ കായലം കൊടശ്ശേരി താഴത്തെ സൂപ്പർ മാർക്കറ്റിലും പൂട്ട് തകർത്ത് മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ കുറ്റിക്കാട്ടൂരിൽ എംഎ ചിക്കൻ സ്‌റ്റാലും മോഷണം നടന്നു.

മാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് പോലീസ് പെട്രോളിങ് ശക്‌തമാക്കുമെന്ന് മാവൂർ സിഐ കെജി വിപിൻ കുമാർ അറിയിച്ചു.

Read Also: മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യം അപര്യാപ്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE