അമ്പുവിന്റെ വീട് മഴയെടുത്തു; പുനർനിർമിച്ച് നാട്ടുകാർ

By Desk Reporter, Malabar News
Ajwa Travels

കാസർഗോഡ്: കനത്ത മഴയിലും കാറ്റിലും തകർന്ന കൊടക്കാട് കണ്ണങ്കൈയിൽ എ അമ്പുവിന്റെ (പ്രഭാകരൻ) വീട് പുനർനിർമിച്ചു നൽകി നാട്ടുകാർ. ശനിയാഴ്‌ച രാത്രിയിലാണ് അമ്പുവിന്റെ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നത്. വീടിനകത്തുണ്ടായിരുന്ന അമ്പു അൽഭുതകരമായി രക്ഷപ്പെട്ടു.

പ്രദേശവാസികളും യുവാക്കളും ചേർന്നാണ് പൂർണമായും തകർന്ന മേൽക്കൂര പുനർനിർമിച്ചു നൽകിയത്. ഡിവൈഎഫ്ഐ പ്രവർത്തകരായ വിവി ശൈലേഷ്, ടി പ്രസാദ്, ശ്രീയേഷ്, പി വൈശാഖ്, അനൂപ്, കെവി വിപിൻ, സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ പി ബാലകൃഷ്‌ണൻ, ഇപിവി പ്രകാശൻ, പിടി രവീന്ദ്രൻ, ഗ്രാമപ്പഞ്ചായത്തംഗം പിവി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് വീട് പുനർനിർമിച്ചു നൽകിയത്.

Malabar News:  ഇന്നും കൂടുതൽ രോഗികൾ മലപ്പുറത്ത്; ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE