ഇന്നും കൂടുതൽ രോഗികൾ മലപ്പുറത്ത്; ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം

By News Desk, Malabar News
Ajwa Travels

മലപ്പുറം: പ്രതിദിന കോവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 4,320 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.

കോവിഡ് രോഗ ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,149 പേര്‍ക്കും 125 പേര്‍ക്ക് ഉറവിടം അറിയാതെയുമാണ് രോഗ ബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നെത്തിയ 45 പേര്‍ക്കും ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്.

51,044 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിൽസയിലുള്ളത്. കോവിഡ് പ്രത്യേക ചികിൽസാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,514 പേരും കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 251 പേരും 230 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

68,002 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയറുകളില്‍ 579 പേർ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

National News: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക സഹായം; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE