Tag: Malabar News
വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നു; പരിശോധന നടത്തി വിദഗ്‌ധർ
കാസർഗോഡ്: ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരം, പണാംകോട് മേഖലയിൽ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ പരിശോധന നടത്തി വിദഗ്‌ധർ. ജന്തുരോഗ നിവാരണ സെല്ലിലെ പ്രത്യേക സംഘമാണ് പ്രദേശത്തെത്തി പരിശോധന നടത്തിയത്. തുടർന്ന്...
ശക്‌തമായ കാറ്റും മഴയും; സ്‌കൂൾ കെട്ടിടം തകർന്നു
കുണ്ടംകുഴി: ശക്‌തമായ ചുഴലിക്കാറ്റിലും മഴയിലും കുണ്ടംകുഴി ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം തകർന്നു. മൂന്ന് ഓടുമേഞ്ഞ കെട്ടിടങ്ങളാണ് തകർന്നത്. ഒരു കെട്ടിടം പൂർണമായും മറ്റ് രണ്ടുകെട്ടിടങ്ങൾ ഭാഗികമായുമാണ് തകർന്നത്.
സ്‌കൂളിനകത്ത് മഴവെള്ളം കയറി രണ്ട്...
അമ്മ കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങിയ മക്കളും കുടുങ്ങി
കാസർഗോഡ്: കിണറ്റിൽ വീണ അമ്മയേയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ മക്കളെയും അഗ്‌നിശമന സേന കരയ്‌ക്ക് കയറ്റി. പാറക്കട്ട എആർ ക്യാംപിനു സമീപത്തെ വീട്ടു കിണറ്റിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമളയാണ്...
നാലര വയസുകാരിയെ പീഡിപ്പിച്ച കേസ്; ഇതുവരെ നടപടി എടുത്തില്ലെന്ന് പരാതി
മലപ്പുറം: ജില്ലയിൽ നാലര വയസുകാരിയെ പീഡിപ്പിച്ച കേസിൽ 6 മാസം കഴിഞ്ഞിട്ടും നടപടി എടുത്തില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകി കുട്ടിയുടെ അമ്മ. ബാലരാമപുരം പോലീസിനെതിരെയാണ് ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശിനി മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.
തിരുവനന്തപുരം...
കനോലി കനാൽ ആഴംകൂട്ടൽ; പ്രവൃത്തി അടുത്ത മാസം പുനഃരാരംഭിക്കും
മലപ്പുറം: കനോലി കനാൽ ആഴം കൂട്ടൽ പ്രവൃത്തികൾ അടുത്ത മാസം പുനഃരാരംഭിക്കാൻ തീരുമാനം. കനാലിൽ നിന്ന് പുറത്തെടുക്കുന്ന ചെളിയും മണ്ണും കൂട്ടിയിടാൻ തുറമുഖ വകുപ്പ് പുതിയ സ്‌ഥലം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഇറിഗേഷൻ വകുപ്പിനെ...
കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ടു; റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ
പാലക്കാട്: സോഷ്യല്‍ മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കുട്ടികളുടെ അശ്‌ളീല വീഡിയോ കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്‌റ്റിൽ. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍ (60) ആണ് അറസ്‌റ്റിലായത്. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇയാളെ...
യാത്രാ ദുരിതത്തിന് പരിഹാരം; വലിയപറമ്പിൽ ഫൈബർ ബോട്ട് വരുന്നു
കാസർഗോഡ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് പ്രദേശത്തെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു. ഗോവ ആസ്‌ഥാനമായ വിജയ് മറൈൻ കമ്പനിയിൽ നിർമിച്ച് ഗ്രാൻമ എന്ന പേരുനൽകിയ ഫൈബർ ബോട്ട് ട്രെയിലർമാർഗം പുറപ്പെട്ടു.
10 പേർക്കിരുന്ന് യാത്രചെയ്യാൻ...
വാളയാർ ഡാമിൽ വിദ്യാർഥികളെ കാണാതായ സംഭവം; തിരച്ചിൽ നാളെ രാവിലെ പുനഃരാരംഭിക്കും
പാലക്കാട്: ജില്ലയിലെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ 7 മണിക്ക് പുനഃരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.
തമിഴ്‌നാട് സുന്ദരപുരം...






































