വാളയാർ ഡാമിൽ വിദ്യാർഥികളെ കാണാതായ സംഭവം; തിരച്ചിൽ നാളെ രാവിലെ പുനഃരാരംഭിക്കും

By Team Member, Malabar News
Walayar Dam
Ajwa Travels

പാലക്കാട്: ജില്ലയിലെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികൾക്കായുള്ള തിരച്ചിൽ നാളെ രാവിലെ 7 മണിക്ക് പുനഃരാരംഭിക്കും. കോയമ്പത്തൂർ ഹിന്ദുസ്‌ഥാൻ പോളിടെക്‌നിക് കോളേജിലെ വിദ്യാർഥികളായ സജ്‌ഞയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്.

തമിഴ്‌നാട് സുന്ദരപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയത്. ഇന്ന് ഉച്ചക്ക് 12.30ഓടെ തമിഴ്‌നാട് ഭാഗത്ത് നിന്നും രണ്ട് ബൈക്കുകളിലാണ് ഇവർ ഡാമിൽ എത്തിയത്. തുടർന്ന് 2.30ഓടെയാണ് കുളിക്കാനിറങ്ങിയവരിൽ 3 പേർ അപകടത്തിൽ പെട്ടത്.

സുഹൃത്തുക്കൾ അപകടത്തിൽ പെട്ടതോടെ ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിളിച്ചുകൂട്ടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഫയർ ഫോഴ്സും, സ്‌കൂബ സംഘവും ഇന്ന് രാത്രി 7 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർഥികളെ കണ്ടെത്താൻ സാധിച്ചില്ല. നാളെ രാവിലെയോടെ പുനഃരാരംഭിക്കുന്ന തിരച്ചിലിന് നാവിക സംഘവും എത്തും.

Read also: കെഎസ്‌ആർടിസി ബസുകളിൽ ഇരുചക്ര വാഹനങ്ങൾ കൊണ്ടുപോകാം; പുതിയ പദ്ധതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE