Tag: Malabar News
വനമേഖലയിൽ ഇനി വൈദ്യുതി മുടങ്ങില്ല; കെഎസ്‌ഇബിയുടെ അഭിമാന പദ്ധതി പൂർത്തിയായി
കൽപറ്റ: മഴക്കാലങ്ങളിൽ മുത്തങ്ങ അടക്കമുള്ള വയനാട്ടിലെ വനപാതകളിലെ ഇലക്ട്രിക് ലൈനുകളുടെ നാശം മൂലം ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന ഗതികേടിന് അറുതി വരുത്തി കെഎസ്‌ഇബി. കല്ലൂര്‍ 67 മുതല്‍ മുത്തങ്ങ വരെ പത്ത് കിലോമീറ്റര്‍...
മുത്തപ്പൻ പുഴയിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷിനാശം
തിരുവമ്പാടി : കോഴിക്കോട് ജില്ലയിലെ മുത്തപ്പൻപുഴ കളരിക്കൽ പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. ഈ പ്രദേശത്തെ കൃഷിത്തോട്ടങ്ങളിൽ രാത്രി സമയത്ത് എത്തിയാണ് വാഴ, കമുക്, തെങ്ങ് തുടങ്ങി നിരവധി കൃഷികൾ കാട്ടാന നശിപ്പിച്ചത്.
അരീക്കൽ...
മൊബൈൽ കട കുത്തി തുറന്ന് മോഷണം; ഒഡീഷ സ്വദേശി അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ ചെമ്മാടുള്ള മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്‌റ്റിൽ. കടയിൽ നിന്നും ഫോണുകളും പണവും മോഷ്‌ടിച്ച ഇയാളെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഷൊർണൂർ...
ഫുട്‌ബോളിനെ ചൊല്ലി തർക്കം; അന്വേഷിക്കാനെത്തിയ പോലീസിന്റെ വാഹനം തകർത്തു
കാസർഗോഡ്: ഫുട്‌ബോൾ കളിയെ ചൊല്ലിയുണ്ടായ തർക്കം നേരിയ സംഘർഷത്തിന് വഴിമാറിയതോടെ അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വാഹനം തകർത്തു. ഞായറാഴ്‌ച രാത്രി ഏഴിന് നെല്ലിക്കുന്ന് കസബ കടപ്പുറത്ത് ആണ് സംഭവം. ഫുട്‌ബോൾ കളിയെ തുടർന്ന്...
ജില്ലയിൽ നെല്ല് സംഭരണം വൈകുന്നു; കർഷകർ പ്രതിഷേധത്തിൽ
മലപ്പുറം : ജില്ലയിൽ കൊയ്‌തെടുത്ത നെല്ല് സംഭരിക്കാൻ സപ്ളൈകോ താമസം വരുത്തുന്നതായി കർഷകർ. ഒരാഴ്‌ച മുൻപ് കൊയ്‌തെടുത്ത നെല്ലിന്റെ ജലാംശം പരിശോധിക്കാൻ അധികൃതർ എത്താത്തതും കർഷകർക്ക് ഇടയിൽ പ്രതിഷേധം ശക്‌തമാകാൻ കാരണമായിട്ടുണ്ട്. കൃഷിഭൂമി...
തെരുവ് നായ ശല്യം രൂക്ഷം; വീടുകൾക്ക് ഉള്ളിൽ കയറിയും ആക്രമണം പതിവാകുന്നു
കോഴിക്കോട് : നഗരത്തിൽ വീണ്ടും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. പുറത്ത് ഇറങ്ങി നടക്കുന്നവരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ വീടുകൾക്ക് ഉള്ളിൽ കയറി ആളുകളെ ആക്രമിക്കുന്നതും ഇപ്പോൾ പതിവാണ്. കാരപ്പറമ്പ്, ഈസ്‌റ്റ്ഹിൽ, ചാലപ്പുറം,...
കുടിയിറക്ക് ഭീഷണിയിൽ കുട്ടിപ്പുല്ല് നിവാസികൾ ; മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിൽ
ആലക്കോട്: വർഷങ്ങൾ പിന്നിടുമ്പോഴും നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ല് കുടിയിറക്ക് പ്രശ്‌നം പരിഹാരമില്ലാതെ തുടരുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ഇല്ലാത്ത നടപടി മൂലം ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിലാണ്. രണ്ടു വർഷം...
വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചു കൊന്നു
വയനാട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ 12 വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചുകൊന്നു. കുപ്പാടി പാലായി രത്‌നമ്മയുടെ മുയലുകളെയാണു കഴിഞ്ഞ ദിവസം കൊന്നത്.
വീട്ടുമുറ്റത്തെ കൂട് തകർത്താണ് നായകൾ മുയലുകളെ പിടികൂടിയത്....




































