മൊബൈൽ കട കുത്തി തുറന്ന് മോഷണം; ഒഡീഷ സ്വദേശി അറസ്‌റ്റിൽ

By Team Member, Malabar News
arrest
Representational Image
Ajwa Travels

പാലക്കാട് : ജില്ലയിൽ ചെമ്മാടുള്ള മൊബൈൽ കട കുത്തി തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ ഒഡീഷ സ്വദേശി അറസ്‌റ്റിൽ. കടയിൽ നിന്നും ഫോണുകളും പണവും മോഷ്‌ടിച്ച ഇയാളെ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒഡീഷ കാരപ്പോട് കൊട്ടേയംഗ കാർപുൾ ബത്ര(25) ആണ് പിടിയിലായത്.

ബാങ്ക് എടിഎം കുത്തിത്തുറന്ന കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നതായി റെയിൽവേ പോലീസ് വ്യക്‌തമാക്കി. ഡിവൈഎസ്‌പി വി ഷറഫുദ്ദീന്റെ നേത‌ൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്. സംശയകരമായി കണ്ടതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം വ്യക്‌തമായത്. തുടർന്ന് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.

Read also : തൃശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തും; 45 കഴിഞ്ഞവർക്ക് വാക്‌സിൻ സ്വീകരിച്ചാൽ മാത്രം പ്രവേശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE