Tag: Malabar News
തപാൽ പെട്ടി കാണാതായ സംഭവം; രണ്ടു ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
മലപ്പുറം: പെരിന്തൽമണ്ണയിലെ ട്രഷറി വകുപ്പിലെ രണ്ടു ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ,...
വന്യമൃഗ ശല്യം; പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ
പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ, പുതുപരിയാരം എന്നീ പഞ്ചായത്തുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. രാവിലെ...
അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർഥിനികൾക്ക്; പ്രതി റിമാൻഡിൽ
കണ്ണൂർ: തളിപ്പറമ്പിൽ യുപി സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശിയായ ഫൈസൽ ആണ് അറസ്‌റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം...
കരിപ്പൂരിൽ ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടക്കും; നിയന്ത്രണം ആറുമാസത്തേക്ക്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട്...
മലപ്പുറത്ത് സ്‌കൂൾ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: പുളിക്കലിൽ സ്‌കൂൾ ബസ് സ്‌കൂട്ടറിന് മുകളിലേക്ക് മറിഞ്ഞു വിദ്യാർഥിനി മരിച്ചു. പുളിക്കൽ നോവൽ ഇന്റർനാഷണൽ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിൽ ഉണ്ടായിരുന്ന ഇതേ സ്‌കൂളിലെ വിദ്യാർഥിനി ഹയ ഫാത്തിമയാണ്(6) മരിച്ചത്. ഇന്ന്...
ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമം; പ്രതി പിടിയിൽ
മലപ്പുറം: ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്‌റ്റിലായത്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇരുവരും...
ബത്തേരിയെ വിറപ്പിച്ച കാട്ടുകൊമ്പൻ ‘പിഎം 2’ ഒടുവിൽ പിടിയിൽ; മയക്കുവെടിവെച്ചു
വയനാട്: ബത്തേരിയിൽ ജനങ്ങളെ ദിവസങ്ങളായി ഭീതിയുടെ മുൾമുനയിൽ നിർത്തിച്ച കാട്ടുകൊമ്പൻ പിഎം 2 ഒടുവിൽ വനംവകുപ്പിന്റെ പിടിയിൽ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ആനയെ വളഞ്ഞ വനംവകുപ്പ് സംഘം മയക്കുവെടി വെച്ചത്. കുപ്പാടി...
കാട്ടാനയെ തുരത്താനുള്ള ശ്രമം ഇന്നും തുടരും; മയക്കുവെടി വെക്കാൻ അനുമതി തേടി
വയനാട്: സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയ കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം ഇന്നും തുടരും. ജനവാസ കേന്ദ്രത്തിന് അടുത്തുള്ള കുപ്പാടി വനമേഖലയിലാണ് കാട്ടാന തമ്പടിച്ചത്. ആർആർടി സംഘം കുങ്കിയാനകളെ ഉപയോഗിച്ച് വീണ്ടും വനത്തിൽ തിരച്ചിലിനിറങ്ങും....





































