Tag: News From Malabar
വയനാട് മെഡിക്കൽ കോളേജ്; വിദഗ്‌ധ സംഘം ഇന്ന് സന്ദർശിക്കും
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ഇന്ന് വിദഗ്‌ധ സംഘം സന്ദർശിക്കും. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും വേഗത്തിലാക്കാനുള്ള നിദ്ദേശങ്ങൾ നൽകാനുമാണ് സംഘം എത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പാണ് വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്.
കോഴിക്കോട് മെഡിക്കൽ...
ചെറൂപ്പ ആശുപത്രിയിൽ 800 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗ ശൂന്യമായി
കോഴിക്കോട്: ജില്ലയിൽ വിതരണം ചെയ്യാനിരുന്ന 800 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗശൂന്യമായി. മെഡിക്കൽ കോളേജിന് കീഴിലെ ചെറൂപ്പ ആശുപത്രിയിലാണ് സംഭവം. ജീവനക്കാർ വാക്‌സിൻ കൈകാര്യം ചെയ്‌തതിലെ അപാകതയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. അതേസമയം,...
40 പേർക്ക് കോവിഡ്; മാനന്തവാടി ഡിപ്പോയിൽ രോഗവ്യാപനം
വയനാട്: ജില്ലയിലെ മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ കോവിഡ് വ്യാപന പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40 പേർക്കാണ് ഇവിടെ രോഗം സ്‌ഥിരീകരിച്ചത്. കൂടുതൽ പേർ നിരീക്ഷണത്തിലും ആണ്. ഇതോടെ ജീവനക്കാരുടെ കുറവ്...
ജില്ലയിലെ ലോക്ക്‌ഡൗൺ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം
പാലക്കാട്: ജില്ലയിൽ സമ്പൂർണ ലോക്ക്‌ഡൗൺ നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം. തൃശൂർ റേഞ്ച് ഡിഐജി എ അക്ബറാണ് നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയത്. ജില്ലയിലെ 16 പഞ്ചായത്തുകളിലും നഗരസഭകളിലെ ചില വാർഡുകളിലുമാണ്...
വടകര സിവിൽ സപ്ളൈസ് ജൂനിയർ അസിസ്‌റ്റന്റിനെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: സിവിൽ സപ്ളൈസ് കോർപറേഷനിലെ ഉദ്യോഗസ്‌ഥനെ കാണാനില്ലെന്ന് പരാതി. സിവിൽ സപ്ളൈസ് കോർപറേഷൻ വടകര ഓഫിസിലെ ജൂനിയർ അസിസ്‌റ്റന്റ് മാക്കൂൽപീടിക കൂളിയുള്ള പറമ്പത്ത് കെപി അനിൽകുമാറിനെയാണ് കാണാതായത്.
കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് ഇയാളെ കാണാതായത്....
കണ്ണൂരിലെ യുവതിയുടെ ആത്‍മഹത്യ; ഭർത്താവിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും
കണ്ണൂർ: ഗാർഹിക പീഡനത്തിൽ മനംനൊന്ത് പയ്യന്നൂർ കോറോം സ്വദേശി സുനീഷ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സുനീഷയുടെ ഭർത്താവ് വിജീഷിനെയും വീട്ടുകാരെയും ഇന്ന് ചോദ്യം ചെയ്യും. ഇന്നലെ സുനീഷയുടെ...
അധ്യാപക നിയമനം; ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമന ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ. ഇന്റർവ്യൂവിൽ മാർക്ക് ഇടുന്നത് യുജിസി ചട്ടങ്ങൾക്ക് എതിരായാണെന്നും ഇഷ്‌ടക്കാരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നതായും ആരോപിച്ച് നിരവധി ഉദ്യോഗാർഥികളാണ് പരാതിയുമായി...
കാലാവസ്‌ഥാ വ്യതിയാനം; കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകർ
വയനാട്: കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷക സംഘം. കന്നുകാലികളിൽ ചൂട് സഹിക്കുന്ന 'എടിപി വൺ എവൺ' എന്ന മാർക്കർ ജീനുകളെയാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ...






































