Wed, Jul 29, 2026
37 C
Dubai
Home Tags News From Malabar

Tag: News From Malabar

ദിർഹം നൽകാമെന്ന വ്യാജേന തട്ടിപ്പ്; ഓട്ടോ ഡ്രൈവർക്ക് നഷ്‌ടപ്പെട്ടത് അഞ്ചു ലക്ഷം രൂപ

കാസർഗോഡ്: രണ്ടംഗ സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് ഓട്ടോ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ നഷ്‌ടമായി. തൃക്കരിപ്പൂർ കാടങ്കോട് നെല്ലിക്കാവിലെ പി ഹനീഫ എന്ന ഓട്ടോ ഡ്രൈവറെയാണ് ഇതര സംസ്‌ഥാനക്കാരായ രണ്ടംഗ സംഘം പറ്റിച്ചത്....

നിപ്പ; കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്: നിപ്പ ബാധിച്ച് മരിച്ച ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. കുട്ടിക്ക് വെന്റിലേറ്റർ സഹായം ആവശ്യമായി വന്നു. എന്നാൽ, വെന്റിലേറ്റർ ഒഴിവില്ലായിരുന്നുവെന്ന്...

കൂറ്റനാട്-മംഗളൂരുഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു

കാസർഗോഡ്: കൂറ്റനാട്-മംഗളൂരു പ്രകൃതിവാതക ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി കഴിഞ്ഞ ജനുവരിയിൽ നാടിന് സമർപ്പിച്ചിരുന്നു. എന്നാൽ, ചന്ദ്രഗിരി പുഴയിലൂടെ താൽക്കാലിക പൈപ്പ് ഇട്ടായിരുന്നു പ്രവൃത്തി പൂർത്തിയാക്കിയത്. അന്ന് ഇട്ട ആറിഞ്ച്...

നിപ; മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, അടിയന്തിര യോഗം ചേർന്നു

മലപ്പുറം: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറത്തും അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം. കായിക വകുപ്പ് മന്ത്രി വി അബ്‌ദു റഹിമാൻ ആണ് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മുന്നറിയിപ്പിന്റെ ഭാഗമായി...

മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കർശനമാക്കി

കോഴിക്കോട്: ജില്ലയിലെ മേപ്പയൂരിൽ കോവിഡ് വ്യാപനം രൂക്ഷം. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേപ്പയൂരിൽ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. നിലവിൽ പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്ത് പരിധിയിൽ മൊത്തം...

പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി ഒരു ബോംബ് കഥ

ഇരിട്ടി: നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി ഒരു ബോംബ് കഥ. ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം ഉള്ള റോഡരികിലാണ് സെല്ലോ ടേപ്പ് ഒട്ടിച്ച സ്‌റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത്. തുടർന്ന് ബോംബ് ആണെന്ന് സംശയം...

പാലക്കാട്ട് പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസി

ലക്കിടി: പൈതൃക ടൂറിസം പദ്ധതിയുമായി കെഎസ്ആർടിസിയും. ജില്ലയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളെ ടൂറിസം മേഖലയുമായി കോർത്തിണക്കുന്ന പദ്ധതിയുടെ പ്രോജകട് തയ്യാറാക്കി വരുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇതിനായി അധികൃതർ ലക്കിടി കുഞ്ചൻ നമ്പ്യാർ...

നിർബന്ധിത ക്വാറന്റെയ്ൻ; നടപടിയിൽ ആശങ്കയിലായി വയനാട്ടിലെ കർഷകർ

വയനാട്: അതിർത്തി കടക്കുന്ന മലയാളികൾക്ക് ഏർപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിയിൽ പ്രതിസന്ധിയിലായി വയനാട്ടിലെ കർഷകർ. ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തിയ ഉത്തരവാണ് വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. കർണാടകയിൽ മൂന്ന്...
- Advertisement -