സ്‌റ്റോപ്പില്ല; ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു

By Trainee Reporter, Malabar News
Chirakkal Railway Station
Ajwa Travels

കണ്ണൂർ: ജില്ലയിലെ ചിറക്കൽ സ്‌റ്റേഷനോടുള്ള റെയിൽവേയുടെ അവഗണന തുടരുന്നു. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിനിന് 17 സ്‌റ്റേഷനുകളിൽ സ്‌റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ ഒഴിവാക്കിയതായി നാട്ടുകാർ പറഞ്ഞു. ഇതോടെ ചിറക്കലിലുള്ള നിരവധി യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. അതേസമയം, റെയിൽവേയുടെ അവഗണനക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നിലവിൽ ചിറക്കൽ സ്‌റ്റേഷനിൽ കംപ്യൂട്ടർ വഴി ടിക്കറ്റ് എടുക്കുന്ന സംവിധാനമോ ഹാൾട്ട് സ്‌റ്റേഷനായി ഇവിടെ സീസൺ ടിക്കറ്റ് നൽകാനുള്ള സംവിധാനമോ ഇല്ല. പ്ളാറ്റ് ഫോമിന് ഉയരം ഇല്ലാത്തത് കാരണം മെമു ട്രെയിൻ സർവീസ് ആരംഭിച്ചാലും ഇവിടെ നിർത്താൻ കഴിയാത്ത അവസ്‌ഥയാണ്. ഇതോടെ മെമു സർവീസുകൾ ആരംഭിച്ചാലും ചിറക്കലിനെ ഒഴിവാക്കുന്ന കാര്യത്തിൽ സംശയമില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്ളാറ്റ് ഫോമിന്റെ ഉയരം കൂട്ടാനുള്ള നപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്‌ഥാപനമായ റെയിൽവേ എല്ലാ സ്‌റ്റേഷനുകളിലും വികസന പ്രവർത്തനങ്ങൾ നടത്തുമ്പോഴും ചിറക്കലിനെ അവഗണിക്കുകയാണ്. ഇതിനെതിരെ ‘സേവ് ചിറക്കൽ റയിൽവേ സ്‌റ്റേഷൻ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. റെയിൽവേ അധികൃതർക്കും പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുമുണ്ട്.

Read Also: കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE