കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

By News Desk, Malabar News
What has happened in the assembly today is unprecedented; Chief Minister
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ഞായറാഴ്‌ച ലോക്ക്‌ഡൗൺ, രാത്രി കർഫ്യൂ എന്നിവയിൽ ഇളവ് നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടായേക്കും.

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച കാര്യവും പരിഗണിക്കാനാണ് സാധ്യത. നിപ സാഹചര്യവും വിലയിരുത്തും. ഓണക്കാലത്ത് നൽകിയ ഇളവുകൾ കാരണം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നേക്കും എന്ന ഭീതിയിലാണ് സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എന്നാൽ, പ്രതീക്ഷിച്ച തരത്തിലുള്ള വ്യാപനമുണ്ടായില്ല. കഴിഞ്ഞയാഴ്‌ച വിവിധ മേഖലയിലെ വിദഗ്‌ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവുനൽകണമെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്.

കേരളത്തില്‍ ഇന്നലെ 19,688 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആയി കുറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തില്‍ പതിനെട്ടിന് മുകളില്‍ പോയ ശേഷമാണ് ടിപിആര്‍ കുറഞ്ഞത്. കഴിഞ്ഞ നാലുദിവസമായി നിരക്ക് കുറയുന്ന പ്രവണതയാണ് കാണിക്കുന്നതും. ആശുപത്രികളിൽ ചികിൽസയിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

Also Read: മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനും ശ്രമം, ജീവനോടെ കുഴിച്ചുമൂടി; അരുംകൊല ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE