ജില്ലയിലെ നാല് നഗരസഭകളിലെ വിവിധ വാർഡുകളിൽ കർശന ലോക്ക്ഡൗൺ

By Trainee Reporter, Malabar News
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നാല് നഗരസഭകളിലെ ഒമ്പത് വാർഡുകളിൽ കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൂടാതെ, 27 പഞ്ചായത്തുകളിലെ മുപ്പതിലേറെ വാർഡുകളിലും കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അർധരാത്രി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരിക.

നിയന്ത്രണങ്ങൾ ഒരാഴ്‌ച തുടരും. കോട്ടയ്‌ക്കൽ (4,1), മലപ്പുറം (1), നിലമ്പൂർ (32,18,19,28), വളാഞ്ചേരി (20,13) എന്നീ നഗരസഭാ വാർഡുകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതേസമയം, ജില്ലയിൽ ഇന്നലെ 1,695 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചത്‌. ഇവരിൽ 1,606 പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്.

16.51 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ ജില്ലയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 31,452 ആണ്. 76,141 പേർ നിരീക്ഷണത്തിലും ഉണ്ട്. ജില്ലയിൽ ഇതുവരെ 26.92 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു.

Read Also: 12 കാരിയെ പീഡിപ്പിച്ച കേസ് ; കളരി ഗുരുക്കൾക്കെതിരെ കൂടുതൽ അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE