40 പേർക്ക് കോവിഡ്; മാനന്തവാടി ഡിപ്പോയിൽ രോഗവ്യാപനം

By Trainee Reporter, Malabar News
ksrtc
Representational Image
Ajwa Travels

വയനാട്: ജില്ലയിലെ മാനന്തവാടി കെഎസ്ആർടിസി ഡിപ്പോയിൽ കോവിഡ് വ്യാപന പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 40 പേർക്കാണ് ഇവിടെ രോഗം സ്‌ഥിരീകരിച്ചത്‌. കൂടുതൽ പേർ നിരീക്ഷണത്തിലും ആണ്. ഇതോടെ ജീവനക്കാരുടെ കുറവ് മൂലം ഡിപ്പോ അടച്ചിടേണ്ട സാഹചര്യമാണുള്ളത്.

ഒരു സ്‌റ്റേഷൻ മാസ്‌റ്റർ, 19 കണ്ടക്‌ടർമാർ, 20 ഡ്രൈവർമാർ എന്നിവർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിൽ ഉള്ള കൂടുതൽ പേർക്ക് രോഗം വരാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ, കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിച്ചാൽ സർവീസുകൾ പൂർണമായി റദ്ദാക്കേണ്ടി വരുമെന്ന ആശങ്കയും ഉണ്ട്. മിക്ക റൂട്ടുകളും നിയന്ത്രിത മേഖലയായതിനാൽ ചുരുക്കം ചില ഭാഗങ്ങളിലേക്ക് മാത്രമാണ് നിലവിൽ സർവീസ് ഉള്ളത്.

അതേസമയം, കോവിഡ് പ്രതിരോധ നടപടികളിൽ അധികൃതർക്ക് വീഴ്‌ച സംഭവിച്ചിരുന്നതായി പരാതി ഉണ്ട്. ഡിപ്പോയിൽ പ്രതിരോധ സാമഗ്രികൾ നൽകുന്നതിൽ മാനേജ്‌മെന്റ് വീഴ്‌ച വരുത്തിയെന്നാണ് ആക്ഷേപം. കൂടാതെ, നിലവിൽ സാനിറ്റൈസർ പോലും വിതരണം ചെയ്യാത്ത സ്‌ഥിതിയാണെന്നും ജീവനക്കാർ ആരോപിച്ചു.

Read Also: ഇടുക്കി തോട്ടംമേഖലയിലെ ബാലവേല തടയാന്‍ കർശന നടപടികളുമായി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE