കാലാവസ്‌ഥാ വ്യതിയാനം; കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകർ

By Trainee Reporter, Malabar News
Pookkode Veterinary College
Ajwa Travels

വയനാട്: കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷക സംഘം. കന്നുകാലികളിൽ ചൂട് സഹിക്കുന്ന ‘എടിപി വൺ എവൺ’ എന്ന മാർക്കർ ജീനുകളെയാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളേജ് ജനിതക ശാസ്‌ത്രവിഭാഗം അസി. പ്രൊഫസർ ഡോ.മുഹമ്മദ് ഇളയടത്ത് മീത്തലിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ജീനുകളെ കണ്ടെത്തിയത്.

വെച്ചൂർ പശുക്കളുടെയും സങ്കരയിനം കന്നുകാലികളുടെയും ചൂട് സഹിഷ്‌ണുത താരതമ്യം ചെയ്‌താണ്‌ സംഘം ഗവേഷണം നടത്തിയത്. കന്നുകാലികളിൽ കാലാവസ്‌ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതം കുറക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനും പുതിയ കണ്ടുപിടിത്തത്തിലൂടെ സാധിക്കും. കൂടാതെ ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന മികച്ച ഇനങ്ങളെ തിരിച്ചറിയാനുള്ള സുപ്രധാന വഴിത്തിരിവാണ് ഈ കണ്ടുപിടിത്തം.

ഉയർന്ന ചൂടും, ഈർപ്പവും മൃഗങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. അമിത ചൂട് മൂലമുള്ള സമ്മർദ്ദം കന്നുകാലികളുടെ വളർച്ച, പ്രത്യുൽപ്പാദന ക്ഷമത എന്നിവയെയും ബാധിക്കും. കണ്ടുപിടിത്തത്തിലൂടെ ഇതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന തരത്തിലുള്ള കണ്ടുപിടിത്തമാണ് ഉണ്ടായതെന്ന് ഡോ.മുഹമ്മദ് പറഞ്ഞു.

യുകെ, ആസ്‌ട്രേലിയ ശാസ്‌ത്രജ്‌ഞമാർ ഉൾപ്പെടുന്ന സംഘത്തിന്റെ തലവനുമാണ് ഇദ്ദേഹം. യുകെയിലെ ഹാർപ്പർ ആഡംസ് സർവകലാശാല ഡെപ്യൂട്ടി വൈസ് ചാൻസലർ മൈക്കിൾ ലീയും ഗവേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കാലാവസ്‌ഥയ്‌ക്ക് അനുയോജ്യമായ മൃഗങ്ങളെ പ്രജനനത്തിനായി കണ്ടെത്തുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഗവേഷണ ഫലം സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ‘ദി അനിമൽ’ ജേർണലിൽ പ്രസിദ്ധീകരിച്ചു.

Read Also: ടിപി വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ; വിമർശനവുമായി എംഎൽഎ കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE