Mon, Jan 26, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌തിട്ടും വാക്‌സിനില്ല; ആശയക്കുഴപ്പം തുടരുന്നു

കൊയിലാണ്ടി: കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിൽ ആശയക്കുഴപ്പം കാരണം വയോധികർ ഉൾപ്പടെയുള്ളവർ വലയുന്നു. താലൂക്ക് ആശുപത്രിയിൽ രണ്ടാം ഡോസ് വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്‌ത പയ്യോളി സ്വദേശിയായ വയോധികക്ക് ഇന്നലെ രാവിലെ 9നായിരുന്നു...

എടിഎം കൗണ്ടറുകളിൽ സാനിറ്റൈസറിന്റെ കാലിക്കുപ്പികൾ; ബോട്ടിലുകൾ മോഷണം പോകുന്നെന്ന് പരാതി

കാസർഗോഡ്: നഗരത്തിലും ഉൾപ്രദേശങ്ങളിലും എടിഎമ്മുകളിൽ പണം പിൻവലിക്കാൻ എത്തുന്ന ആളുകൾ സാനിറ്റൈസർ ബോട്ടിലുകൾ സൂക്ഷിക്കുന്നില്ലെന്ന് പരാതി. ചില ബാങ്കുകൾ ഇക്കാര്യത്തിൽ കടുത്ത ജാഗ്രതക്കുറവാണ് കാണിക്കുന്നത്. കോവിഡ് വ്യാപനം ശക്‌തമായതോടെ ദേശസാൽകൃത ബാങ്കുകൾ, സ്വകാര്യ...

നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി; വിദ്യാർഥികൾക്ക് എതിരെ കേസ്

കോട്ടക്കൽ: പരീക്ഷയുടെ അവസാന ദിവസം കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വാഹനറാലി നടത്തിയതിന് കണ്ടാലറിയുന്ന ഇരുപതോളം വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. മൂന്ന് കാറുകളും രണ്ട് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. കോട്ടക്കൽ, പുത്തൂർ ബൈപ്പാസിൽ വ്യാഴാഴ്‌ച ഉച്ചക്ക്...

വേനൽമഴ; മലയോര റോഡുകളിലെ യാത്രാദുരിതം തുടരുന്നു

ചിറ്റാരിക്കാൽ: നിർമാണം വൈകുന്നതും ഒരാഴ്‌ചയായി പെയ്യുന്ന വേനൽമഴയും മലയോരത്തെ റോഡുകളിലെ യാത്ര ദുരിതമാകുന്നു. ചിറ്റാരിക്കാൽ- കുന്നുംകൈ, ബോംബെ മുക്ക്- ചിറ്റാരിക്കാൽ, നല്ലോമ്പുഴ- കാക്കടവ്, നല്ലോമ്പുഴ- പാലാവയൽ, ചിറ്റാരിക്കാൽ- ഭീമനടി തുടങ്ങിയ റോഡുകളാണ് വേനൽമഴയെ...

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാർ അന്തരിച്ചു

മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഒ കുട്ടി മുസ്‌ലിയാർ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. നിരവധി സ്‌ഥലങ്ങളിൽ മുദരിസ് ആയി സേവനം...

ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ആവശ്യമെങ്കിൽ ഡ്രോൺ ഉപയോഗിക്കാൻ പോലീസിന് നിർദ്ദേശം

മലപ്പുറം: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മലപ്പുറത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇൻഡോർ സ്‌റ്റേഡിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, സ്‌പോർട്സ്‌ കോംപ്‌ളക്‌സുകൾ എന്നിവയുൾപ്പടെ മുഴുവൻ കായിക പരിശീലന കേന്ദ്രങ്ങളും...

പറശ്ശിനിക്കടവിൽ വീണ്ടും ലോക്ക്‌ഡൗൺ പ്രതീതി

പറശ്ശിനിക്കടവ് : കോവിഡ് വ്യാപനത്തെ തുടർന്ന് ഭക്‌തർക്ക് പ്രവേശനം നിരോധിച്ചതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ഉൾപ്പെടുന്ന ക്ഷേത്രനഗരി വീണ്ടും ലോക്ക്‌ഡൗൺ പ്രതീതിയിലായി. ടൂറിസ്‌റ്റ് ഹോമുകളിൽ ആളില്ല. ബോട്ട് ജെട്ടിയും അടച്ചു. ടൂറിസ്‌റ്റ് ബോട്ട്...

ടെസ്‌റ്റ് ചെയ്‌ത്‌ അഞ്ച് ദിവസം കഴിഞ്ഞിട്ടും ഫലമറിയുന്നില്ല; ഏജൻസിക്കെതിരെ പരാതി

കാസർഗോഡ്: കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ഏജൻസിക്കെതിരെ വ്യാപക പരാതി. ടെസ്‌റ്റ് ചെയ്‌ത് അഞ്ച് ദിവസം കഴിയുമ്പോഴും ഫലം കിട്ടുന്നില്ല. അതിനാൽ അടിയന്തര ശസ്‌ത്രക്രിയ പോലും വൈകുന്ന സാഹചര്യമാണുള്ളത് എന്ന് അധികൃതർ പറയുന്നു. പരിശോധനാ...
- Advertisement -