രജിസ്ട്രേഷനെ ചൊല്ലി തർക്കം; പെരുവണ്ണാമൂഴിയിൽ കുത്തിവെപ്പ് മുടങ്ങി

By News Desk, Malabar News
Covid-Vaccination
Representational Image
Ajwa Travels

ചക്കിട്ടപാറ: പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിനേഷൻ മുടങ്ങി. രജിസ്ട്രേഷനെ ചൊല്ലിയുള്ള തർക്കം മൂലം രണ്ട് മണിക്കൂറോളമാണ് കുത്തിവെപ്പ് നിർത്തിവെച്ചത്. ഇന്നലെ രജിസ്‌റ്റർ ചെയ്‌തവർക്ക് ക്രമമനുസരിച്ചാണു കുത്തിവെപ്പ് നടത്തുന്നതിനിടെ വാക്‌സിന് രജിസ്‌റ്റർ ചെയ്യാത്തവർ കുത്തിവെപ്പ് ആവശ്യപ്പെട്ട് രംഗത്തെത്തി. ആരോഗ്യവകുപ്പ് അധികൃതർ ഇവർക്ക് വാക്‌സിൻ നിഷേധിച്ചതാണ് തർക്കത്തിന് കാരണമായത്.

ദിവസേനെ 150 പേർക്കാണ് ഇവിടെ വാക്‌സിൻ നൽകുന്നത്. പ്രശ്‌നത്തെ തുടർന്ന് പെരുവണ്ണാമൂഴി പോലീസ് സ്‌ഥലത്തെത്തി സ്‌ഥിതി ശാന്തമാക്കി. ശേഷം കുത്തിവെപ്പ് തുടരുകയും ചെയ്‌തു. തിങ്കളാഴ്‌ച വരെയുള്ള വാക്‌സിനേഷൻ ബുക്കിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. കുത്തിവെപ്പിന് വരുന്നവർ മുൻകൂട്ടി പേര് ഓൺലൈൻ രജിസ്‌റ്റർ ചെയ്യണമെന്ന് മെഡിക്കൽ ഓഫിസർ ഡോ.എംഎ ഷാരോൺ അറിയിച്ചു.

Also Read: കോവിഡ് വ്യാപനം; വടകര മേഖലയിലെ എഫ്എൽടിസികൾ ഉടൻ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE