Mon, Jan 26, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചു കൊന്നു

വയനാട്: ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ 12 വളർത്തു മുയലുകളെ കൂട്ടത്തോടെ തെരുവുനായകൾ കടിച്ചുകൊന്നു. കുപ്പാടി പാലായി രത്‌നമ്മയുടെ മുയലുകളെയാണു കഴിഞ്ഞ ദിവസം കൊന്നത്. വീട്ടുമുറ്റത്തെ കൂട് തകർത്താണ് നായകൾ മുയലുകളെ പിടികൂടിയത്....

പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു

പാലക്കാട്: ചുണ്ണാമ്പുത്തറ എണ്ണക്കൊട്ടിൽത്തെരുവിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. കൽപ്പാത്തി ആവണിപ്പാടം സജിത്ത് നടത്തുന്ന 'മോഹൻസ് ഹോട്ടലി'ലാണ് ഞായറാഴ്‌ച പുലർച്ചെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചത്. ഹോട്ടൽ അടച്ചിട്ട സമയം...

കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ്; ‘മദേഴ്‌സ്‌ മീൽ’ പദ്ധതിക്ക് തുടക്കം

നീലേശ്വരം: റെയിൽവേ ഡെവലപ്‌മെന്റ് കളക്‌ടീവ് നീലേശ്വരം സാമൂഹിക പ്രതിപദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌ത്‌ തുടങ്ങി. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിധിയിലെ 15 പഞ്ചായത്തുകളിലെ പാലിയേറ്റീവ് സംഘങ്ങൾ വഴിയാണ് 'മദേഴ്‌സ്...

ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി കൊയിലാണ്ടി

കോഴിക്കോട്: ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കാതെ കൊയിലാണ്ടി. നഗര സൗന്ദര്യവൽക്കരണ പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് എന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ ഈ പ്രവൃത്തി പൂർത്തിയായിട്ടും ഗതാഗതക്കുരുക്കിന് ഇതുവരെ പരിഹാരം ആയിട്ടില്ല. കഴിഞ്ഞ രണ്ട്...

മമ്പറം ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു; ചെലവ് 90 ലക്ഷം

കൂത്തുപറമ്പ്: മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി മമ്പറത്ത് ബോട്ട് ടെർമിനലിന്റെ നിർമാണം പുരോഗമിക്കുന്നു. മമ്പറം പഴയ പാലത്തിന് സമീപമാണ് 90 ലക്ഷം രൂപ ചെലവിൽ ടെർമിനൽ നിർമിക്കുന്നത്. നിലവിൽ പൈലിങ് ജോലികൾ...

വന്യജീവികൾക്കായി 28 ജലസംഭരണികൾ ഒരുക്കി വനംവകുപ്പ്

വയനാട്: ജീവജാലങ്ങളുടെ ദാഹം മാറ്റാൻ മുന്നിട്ടിറങ്ങി വനംവകുപ്പ്. ഇത്തവണ ജില്ലയിൽ 28 ജലസംഭരണികളാണ് പുതുതായി ഒരുക്കിയിരിക്കുന്നത്. കൂടാതെ, കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശ്ശേരി എന്നീ മൂന്ന് മേഖലകളിലുമായി 300 ചതുരശ്ര കിലോമീറ്റർ വനത്തെ കാട്ടുതീയിൽ...

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗൃഹനാഥന്റെ നില ഗുരുതരം

ബദിയടുക്ക: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. ബേള കട്ടത്തങ്ങാടി പെരിയടുക്ക മൂലയിലെ ഡ്രൈവർ ഗബ്രിയേൽ ഡി സൂസക്കാണ് (48) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഗബ്രിയേൽ പാചകം ചെയ്യാൻ...

വരയാലിലെ മരപ്പാലവും തകർന്നു; യാത്രാദുരിതം തുടരുന്നു

തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ വരയാലിൽ താൽകാലികമായി നിർമിച്ച മരപ്പാലവും തകർന്നു വീണു. നേരത്തെ തകർന്ന കലുങ്ക് രണ്ട് വർഷമായിട്ടും പുനർനിർമിച്ചിട്ടില്ല. ഇതോടെ യാത്രക്കാർ ദുരിതത്തിലാണ്. 2019ലെ പ്രളയത്തിലാണ് മാനന്തവാടി-തലശേരി റോഡിനെ ബന്ധിപ്പിക്കുന്ന കലുങ്ക്...
- Advertisement -