പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു

By Desk Reporter, Malabar News
A fire broke out in a three storey building in Edappally
Representational Image
Ajwa Travels

പാലക്കാട്: ചുണ്ണാമ്പുത്തറ എണ്ണക്കൊട്ടിൽത്തെരുവിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. കൽപ്പാത്തി ആവണിപ്പാടം സജിത്ത് നടത്തുന്ന ‘മോഹൻസ് ഹോട്ടലി’ലാണ് ഞായറാഴ്‌ച പുലർച്ചെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചത്. ഹോട്ടൽ അടച്ചിട്ട സമയം ആയതിനാൽ ആളപായം ഉണ്ടായില്ല.

എന്നാൽ, ഗ്രൈൻഡർ അടക്കമുള്ള ഉപകരണങ്ങളും ഹോട്ടലിന്റെ മേൽക്കൂരയും ഫാനും കത്തിനശിച്ചു. ഏകദേശം രണ്ടുലക്ഷം രൂപയ്‌ക്കടുത്ത് നാശനഷ്‌ടം ഉണ്ടായതായി അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥർ പറഞ്ഞു. അടുത്തടുത്തായുള്ള ആറ് മുറിക്കട സമുച്ചയത്തിൽ മധ്യത്തിലെ മൂന്നു മുറികളിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.

വിറകടുപ്പിലെ തീ തലേന്ന് കൃത്യമായി അണയാത്തതിനാൽ ഇതിൽ നിന്ന്‌ പാചകവാതക സിലിൻഡറിലേക്ക് തീ പടരുകയായിരുന്നു എന്നാണ് കരുതുന്നത്. അടുക്കളയിൽ മുഴുവനായി വാതകമുള്ള നാല്‌ സിലിൻഡറുകളടക്കം ആറ്‌ സിലിൻഡറുകളുണ്ടായിരുന്നു. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്.

മൂന്നെണ്ണം വികസിച്ച് പൊട്ടിത്തെറിക്കാറായ അവസ്‌ഥയിലായിരുന്നു. അഗ്‌നിരക്ഷാ ഉദ്യോഗസ്‌ഥരെത്തി വെള്ളം ചീറ്റി സിലിൻഡർ തണുപ്പിച്ച് പൊട്ടിത്തെറി ഒഴിവാക്കി. മറ്റ്‌ കടമുറികളിലേക്ക് തീപടരുന്നതും ഒഴിവായി.

ഏകദേശം രണ്ടു മണിക്കൂറോളം എടുത്താണ് തീയണയ്‌ക്കാനായത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജോജി എൻ ജോയ്, മറ്റ് ഉദ്യോഗസ്‌ഥരായ ശ്രീജൻ, ഷിബു, ഷഫീർ, ജിജു, സുനിൽകുമാർ, വേലായുധൻ എന്നിവർ തീയണച്ചു.

Malabar News:   കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE