യുവാവിനെ തട്ടിക്കൊണ്ട് പോയി; വഴിയിൽ ഉപേക്ഷിച്ച് കടന്നു; മൂന്ന് പേർ അറസ്‌റ്റിൽ

By News Desk, Malabar News
kidnapping
Representational Image
Ajwa Travels

പെർള: തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് സംഘം കടന്നു. പെർള ചെക്ക് പോസ്‌റ്റിന് സമീപത്തെ അബ്ബാസിനെ(25)യാണ് റോഡിൽ ഇറക്കി വിട്ടത്. കഴിഞ്ഞ ഞായറാഴ്‌ച സന്ധ്യക്ക് വീടിന് സമീപത്ത് നിന്നുമാണ് കാറിലെത്തിയ സംഘം അബ്ബാസിനെ തട്ടിക്കൊണ്ട് പോയതെന്ന് ഇയാളുടെ ഉമ്മ ബദിയടുക്ക പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സഹോദരനുമായുള്ള സ്വർണ ഇടപാടാണ് തട്ടിക്കൊണ്ടു പോയതിനു കാരണമെന്ന് സംശയമുയർന്നിരുന്നു.

ചെർക്കള കല്ലടുക്ക അന്തർ സംസ്‌ഥാന പാതയിൽ ചെർളടുക്കയിലാണ് ഇറക്കിവിട്ടത്. സഹോദനോടൊപ്പം പോയ അബ്ബാസിന്റെ മൊഴിയെടുത്ത് കോടതിയിൽ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ട് തളങ്കര സ്വദേശികളായ അഹമ്മദ് റൈസ് (29), അബ്‌ദുൽ ഹമീദ് (27), ഉളിയത്തടുക്ക സ്വദേശി ഇബ്രാഹം ബാദ്ഷ (24) എന്നിവരെ ബദിയടുക്ക പോലീസ് അറസ്‌റ്റ് ചെയ്‌തു.

Also Read: അപകടത്തിൽ പെട്ട ബോട്ട് പൂർണമായും മുങ്ങി; രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE