കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ്; ‘മദേഴ്‌സ്‌ മീൽ’ പദ്ധതിക്ക് തുടക്കം

By News Desk, Malabar News
Ajwa Travels

നീലേശ്വരം: റെയിൽവേ ഡെവലപ്‌മെന്റ് കളക്‌ടീവ് നീലേശ്വരം സാമൂഹിക പ്രതിപദ്ധതാ പ്രവർത്തനത്തിന്റെ ഭാഗമായി കിടപ്പുരോഗികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്‌ത്‌ തുടങ്ങി. നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ പരിധിയിലെ 15 പഞ്ചായത്തുകളിലെ പാലിയേറ്റീവ് സംഘങ്ങൾ വഴിയാണ് ‘മദേഴ്‌സ് മീൽ’ വിതരണം ചെയ്യുന്നത്. പ്രതിമാസം 100 കിറ്റ്‌ വീതം വിതരണം ചെയ്യുന്ന പദ്ധതിയാണിത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എവി രാമദാസ് കിറ്റ് വിതരണം ഉൽഘാടനം ചെയ്‌തു. എൻആർഡിസി പ്രസിഡണ്ട് പിവി സുജിത് കുമാർ അധ്യക്ഷത വഹിച്ചു. ഡോ.വി സുരേശൻ പദ്ധതി വിശദീകരിച്ചു. എംവി മോഹൻദാസ് മേനോൻ, വികെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ആറുമാസം നീലേശ്വരം റോട്ടറി ക്‌ളബ്ബാണ് മദേഴ്‌സ് മീൽ പദ്ധതി ഏറ്റെടുത്ത് നടത്തിയത്. ഏപ്രിൽ മുതൽ ബെംഗളൂരു ആസ്‌ഥാനമായ ഹോപ് ഫൗണ്ടേഷനുമായി സഹകരിച്ച് എൻആർഡിസി ഏറ്റെടുക്കും. തുടർന്നും കിറ്റ് വിതരണം മുന്നോട്ട് കൊണ്ടുപോകുമെന്ന് എൻആർഡിസി അധികൃതർ അറിയിച്ചു.

Also Read: കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE