കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ്

By Desk Reporter, Malabar News
Representational image
Ajwa Travels

പാലക്കാട്: കോവിഡ് കേസുകൾ കൂടുന്ന പശ്‌ചാത്തലത്തിൽ പാലക്കാട് പരിശോധന ഉയർത്താൻ തീരുമാനം. ജില്ലയിൽ ആറ് ഇടങ്ങളിലായി മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ് വഴി സൗജന്യ കോവിഡ് പരിശോധന നടത്തും.

നന്ദിയോട്, മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, മണ്ണൂർ എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസര പ്രദേശങ്ങളിൽ ഉള്ളവർക്കും കഞ്ചിക്കോട് അഗസ്‌റ്റിൻ ടെക്‌സ്‌റ്റൈൽസ്, പ്രീക്വാർട്ട് മിൽ യൂണിറ്റ്, സ്‌റ്റീൽ മാർക്‌സ് ഇന്ത്യ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കും ആണ് കോവിഡ് പരിശോധന നടത്തുക.

നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥർക്കും പരിശോധന നടത്തും. അഞ്ചിൽ കൂടുതൽ പേർക്ക് രോഗം സ്‌ഥിരീകരിച്ച പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി കണക്കാക്കി ജാഗ്രത തുടരുകയാണ് എന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

Also Read:  സംഘടനാ തലത്തില്‍ അഴിച്ചുപണി വേണം; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE