Tue, Feb 24, 2026
30 C
Dubai
Home Tags News From Malabar

Tag: News From Malabar

‘ഓപ്പറേഷൻ അനന്ത’; ജില്ലയിൽ കയ്യേറ്റം ഒഴിപ്പിക്കൽ പുനരാരംഭിച്ചു

പാലക്കാട്: നീണ്ട നാലു വർഷത്തിന് ശേഷം ജില്ലയിൽ 'ഓപ്പറേഷൻ അനന്ത' വീണ്ടും. ജില്ലയിലെ ഒറ്റപ്പാലം നഗരത്തിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിച്ചു. ആർഎസ് റോഡ് കവലയിലെ പഴയ ഇരുനില കെട്ടിടമാണ് ഓപ്പറേഷൻ അനന്ത...

ചാപ്പനങ്ങാടിയില്‍ കഞ്ചാവ് പിടികൂടിയ കേസ്; വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

കൊണ്ടോട്ടി: ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്‌റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി കൊണ്ടോട്ടി കൊടികുത്തിപറമ്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫിനെയാണ് (27)പിടികൂടിയത്. നെടുമ്പാശ്ശേരി...

നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ; 35 പേർക്ക് പിഴ

വയനാട്: നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കളക്‌ടറുടെ നിരോധനം മറികടന്ന് അയൽ ജില്ലകളിൽ നിന്നും മലമുകളിൽ എത്തിയ 35 സഞ്ചാരികൾക്ക് കമ്പളക്കാട് പോലീസ് പിഴ ചുമത്തി. നിയന്ത്രണങ്ങൾ ലംഘിച്ചതിനും സാമൂഹികാകലം പാലിക്കാത്തതിനുമാണ്...

മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം

കോഴിക്കോട്: മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിലെ സിപിഎം സ്‌ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദക്ക് നേരെയാണ് അജ്‌ഞാതന്റെ ആക്രമണമുണ്ടായത്. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. തിരുവമ്പാടിയിലെ സ്വകാര്യ...

നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥി പ്രഖ്യാപനം; ബിജെപി വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡിൽ (തൊണ്ടിമ്മൽ) പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച വാർഡ് കമ്മിറ്റിയെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. എൻഡിഎ സ്‌ഥാനാർഥികൾ പാർട്ടി ചിഹ്‌നത്തിലോ പരസ്യ പിന്തുണയോടെയുള്ള...

കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം; സുഹൃത്തുക്കൾ അറസ്‌റ്റിൽ

തൃശൂർ: കൊരട്ടിയിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ്. കള്ളുഷാപ്പിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കൊരട്ടി തിരുമുടിക്കുന്നിൽ വാടകക്കു താമസിക്കുന്ന 33കാരൻ...

വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ പത്രിക തള്ളി; കോ-ലീ-ബി സഖ്യത്തിന്റെ തെളിവെന്ന് എൽഡിഎഫ്

കോഴിക്കോട്: വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിൽ ഗൂഢാലോചന ആരോപിച്ച് എൽഡിഎഫ്. കടലുണ്ടി പഞ്ചായത്തിലെ നാലാം വാർഡിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്‌ഥാനാർഥിയുടെ പത്രികയാണ് വാർഡ് തെറ്റി എഴുതിയതിനെ...

തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖല ജീവനക്കാര്‍ക്ക് വോട്ട്‌ ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് അറിയിച്ചു. ഡിസംബര്‍ 14ന് ജില്ലയില്‍ നടക്കുന്ന...
- Advertisement -