മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം

By Desk Reporter, Malabar News
Man attacked in Kalady
Representational Image
Ajwa Travels

കോഴിക്കോട്: മുക്കത്ത് എൽഡിഎഫ് സ്‌ഥാനാർഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. മുക്കം നഗരസഭയിലെ തോട്ടത്തിൻകടവ് ഡിവിഷനിലെ സിപിഎം സ്‌ഥാനാർഥി നൗഫലിന്റെ ഭാര്യ ഷാനിദക്ക് നേരെയാണ് അജ്‌ഞാതന്റെ ആക്രമണമുണ്ടായത്. ഞായറാഴ്‌ച രാവിലെയായിരുന്നു സംഭവം. തിരുവമ്പാടിയിലെ സ്വകാര്യ ലാബിൽ ലാബ് ടെക്‌നീഷ്യയായി ജോലി ചെയ്യുന്ന ഷാനിദയെ ജോലിസ്‌ഥലത്ത് കയറിയാണ് ആക്രമിച്ചത്.

കഴുത്തിൽ ഷാളിട്ട് മുറുക്കുകയായിരുന്നു. ഷാനിദ ബഹളമുണ്ടാക്കിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെട്ടു. ഷാനിദയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവമ്പാടി പോലീസിന് പരാതി നൽകി.

‘‘നൗഫലിനോട് മര്യാദക്ക് നിൽക്കാൻ പറയണം. ഇല്ലെങ്കിൽ വിവരം അറിയും’’- എന്ന് പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് ഷാനിദ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ലാബിനുള്ളിലേക്ക് ഒരാൾ മാത്രമാണ് കയറിയത്. പുറത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും ഷാനിദ പറഞ്ഞു.

കഴിഞ്ഞ ദിവസം നാമനിർദേശ പത്രികയുടെ സൂക്ഷ്‌മ പരിശോധനാ സമയത്ത് എതിർപാർട്ടിയിലെ ചിലരുമായി വാക്കുതർക്കം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഈ അക്രമണമെന്ന് സംശയിക്കുന്നതായി ഇവർ പറഞ്ഞു.

തിരുവമ്പാടി എസ് ഐ നിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. ആളെ തിരിച്ചറിയുന്നതിനായി സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

Malabar News:  വരൾച്ചാ സാധ്യത; പഴശ്ശിയിൽ ഷട്ടറടച്ച് ജലസംഭരണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE