തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യമേഖല ജീവനക്കാര്‍ക്ക് വോട്ട്‌ ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ നിര്‍ദേശം

By Staff Reporter, Malabar News
voting image_malabar news
Representational Image
Ajwa Travels

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ കൂടിയായ ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് അറിയിച്ചു.

ഡിസംബര്‍ 14ന് ജില്ലയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയുള്ള അവധി നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ അവധി അനുവദിക്കുന്നത് മൂലം ഒരാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ ആപത്കരമോ സാരമായ നഷ്‌ടമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മാത്രമല്ല ജില്ലക്ക് പുറത്ത് ജോലിയുള്ള വോട്ടര്‍മാര്‍ക്ക് സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനില്‍ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

Malabar News: എതിരില്ലാതെ ഒരു സിപിഎം സ്‌ഥാനാർഥി കൂടി; ബിജെപിയുടെ പത്രിക തള്ളി

അതേസമയം നിര്‍ദേശങ്ങള്‍ പാലിക്കാത്ത പക്ഷം നടപടി എടുക്കുമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു. നിര്‍ദേശം കൃത്യമായി പാലിക്കാത്തവര്‍ക്ക് എതിരെ പഞ്ചായത്ത് രാജ് ആക്‌ടിലെ 138(2)(എഎ), കേരള മുനിസിപ്പാലിറ്റി ആക്‌ടിലെ 162 (2)(എഎ) എന്നീ വകുപ്പുകള്‍ പ്രകാരം നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE