എതിരില്ലാതെ ഒരു സിപിഎം സ്‌ഥാനാർഥി കൂടി; ബിജെപിയുടെ പത്രിക തള്ളി

By Desk Reporter, Malabar News
CPM
Ajwa Travels

കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ഒരു സിപിഎം സ്‌ഥാനാർഥി കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 10ആം വാർഡിലെ സ്‌ഥാനാർഥി വി പ്രകാശനാണ് തിരഞ്ഞെടുക്കപ്പെട്ടത്. സൂക്ഷ്‌മ പരിശോധനയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതോടെയാണ് സിപിഎം സ്‌ഥാനാർഥി എതിരില്ലാതെ ജയിച്ചത്.

നേരത്തെ സിപിഎമ്മിന്റെ മൂന്ന് സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മടിക്കൈ പഞ്ചായത്തിലെ 11, 12, 13 എന്നീ വാർഡുകളിലാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെത്. വി രാധ (കക്കാട്ട് ), രമ പത്‌മനാഭൻ ( അടുക്കത്ത് പറമ്പ് ), പ്രസിഡണ്ട് സ്‌ഥാനാർഥി കൂടിയായ എസ് പ്രീത ( ചാളക്കടവ്) എന്നീ സിപിഎം സ്‌ഥാനാർഥികളെയാണ് എതിരില്ലാതെ തിരഞ്ഞെടുത്തത്.

2015ലെ തിരഞ്ഞെടുപ്പിൽ 15 വാർഡുകളിലും ബിജെപി സ്‌ഥാനാർഥികളെ നിർത്തിയിരുന്നു. ഈ വാർഡുകളിൽ ബിജെപിക്ക് 70 മുതൽ 100 വോട്ട് വരെ ലഭിച്ചിരുന്നു. ഇത്തവണ ഇതേ വാർഡുകളിൽ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചുവെങ്കിലും പിൻതാങ്ങാൻ ആളില്ലാത്തതിനാൽ സ്‌ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.

Also Read:  സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE