നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥി പ്രഖ്യാപനം; ബിജെപി വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു

By News Desk, Malabar News
Candidate declaration contrary to instructions; The BJP ward committee was dissolved
Representational Image
Ajwa Travels

കോഴിക്കോട്: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡിൽ (തൊണ്ടിമ്മൽ) പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച വാർഡ് കമ്മിറ്റിയെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. എൻഡിഎ സ്‌ഥാനാർഥികൾ പാർട്ടി ചിഹ്‌നത്തിലോ പരസ്യ പിന്തുണയോടെയുള്ള സ്വതന്ത്ര സ്‌ഥാനാർഥികൾ ആയിരിക്കണമെന്നാണ് ബിജെപി നയം.

പാർട്ടി നയത്തിന് വിപരീതമായി ആരുടെ സ്‌ഥാനാർഥിയാണെന്ന് വ്യക്‌തമാകാത്ത രീതിയിൽ തൊണ്ടിമ്മൽ വാർഡിൽ സ്‌ഥാനാർഥിയെ നിർത്തിയതിനെതിരെ പഞ്ചായത്ത് കമ്മിറ്റി വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, മറുപടി നൽകാൻ വാർഡ് കമ്മിറ്റി തയാറായില്ല. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ടത്.

Also Read: ടിആർപി തട്ടിപ്പ് കേസ് ഇഡിയും അന്വേഷിക്കും

ശരണ്യ കിഴക്കേ തൊടികയിലാണ് തൊണ്ടിമ്മൽ വാർഡിലെ സ്വതന്ത്ര സ്‌ഥാനാർഥി. യുഡിഎഫ് ധാരണ പ്രകാരം കോൺഗ്രസിന് ലഭിച്ച തൊണ്ടിമ്മൽ വാർഡിൽ പാർട്ടി സ്‌ഥാനാർഥിയില്ല. കോൺഗ്രസിന്റെ പിന്തുണയും ബിജെപി പ്രഖ്യാപിച്ച സ്വതന്ത്ര സ്‌ഥാനാർഥിക്കാണെന്നാണ് വിവരം. ഡിസിസി ജനറൽ സെക്രട്ടറിക്കും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനും വോട്ടുള്ള തൊണ്ടിമ്മൽ വാർഡിൽ യുഡിഎഫ് സ്‌ഥാനാർഥികളില്ലാത്തത് ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. വർഷങ്ങളായി തൊണ്ടിമ്മൽ വാർഡിൽ ഇടതുപക്ഷമാണ് വിജയിക്കുന്നത്. ബീന ആറാംപുറത്താണ് ഇവിടുത്തെ സിപിഎം സ്‌ഥാനാർഥി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE