Sun, Jan 25, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

വയനാട്: വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് (32) മരിച്ചത്. ആതിരയെ ആക്രമിച്ച ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. ആദ്യം...

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ താമസ സ്‌ഥലത്ത്‌ മരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിങ് കട നടത്തുന്ന സൂര്യപ്രകാശ് (62) അമ്മ ഗീത, ഭാര്യ ലീന എന്നിവരെയാണ് മരിച്ച നിലയിൽ...

വൈക്കോൽ കയറ്റിയ ലോറിക്ക് തീപിടിച്ചു; സാഹസിക രക്ഷാപ്രവർത്തനം

പാലക്കാട്: വൈക്കോൽ കയറ്റിവന്ന ടിപ്പറിന് അർധരാത്രി തീപിടിച്ചതോടെ സാഹസിക രക്ഷാപ്രവർത്തനം നടത്തി പുതൂർ റാപ്പിഡ് റെസ്‌പോൺസ് ടീം. യാദൃശ്‌ചികമായി അതുവഴിയെത്തിയ ആർആർടി ടീമിന്റെ സമയോചിതമായ ഇടപെടലിലാണ് വാഹനവും അകത്തുണ്ടായിരുന്ന ആറുപേരും രക്ഷപ്പെട്ടത്. അട്ടപ്പാടി...

തെരുവ് നായ കുറുകെ ചാടി; സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂർ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എംഎം രമണിയാണ് മരിച്ചത്. കൊട്ടിയൂർ അയ്യപ്പൻകാവ് റോഡിലെ ഇറക്കത്തിൽ ഇന്ന് രാവിലെയാണ്...

കോഴിക്കോട് വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

നാദാപുരം: കോഴിക്കോട് വളയത്ത് നിർമാണത്തിലുള്ള വീട് തകർന്ന് രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടിഞ്ഞുവീണ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ രണ്ടു തൊഴിലാളികളാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി....

കോഴിക്കോട് തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: ജില്ലയിലെ നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. കല്ലാച്ചിയിലെ ഒരു ക്വാട്ടേഴ്‌സിൽ താമസിക്കുന്ന അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസുകാരനാണ് തെരുവ് നായയുടെ ആക്രമണത്തിൽ മുഖത്ത്...

മലപ്പുറത്ത് രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വി ശിവൻകുട്ടി

മലപ്പുറം: മലപ്പുറത്ത് പ്രകൃതിപഠന ക്യാമ്പിന് പോയ രണ്ടു വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട് നൽകാൻ മലപ്പുറം ജില്ലാ കളക്‌ടർക്കാണ് നിർദ്ദേശം നൽകിയത്....

തലപ്പുഴയിൽ ടൂറിസ്‌റ്റ് ബസ് പിക്കപ്പിലേക്ക് ഇടിച്ചുകയറി; ആറുപേർക്ക് പരിക്ക്

മാനന്തവാടി: തലപ്പുഴ കെഎസ്‌ഇബി ഓഫീസിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്‌റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിലേക്ക് ഇടിച്ചു കയറി ആറുപേർക്ക് പരിക്ക്. കണ്ണൂർ എആർ ക്യാമ്പിലെ പോലീസുകാരും കുടുംബവും സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്....
- Advertisement -