മലപ്പുറത്ത് കെഎസ്ആർടിസി നിയന്ത്രണം തെറ്റി മറിഞ്ഞു; അന്വേഷണം തുടങ്ങി

By Trainee Reporter, Malabar News
ksrtc-bus
Representational Image
Ajwa Travels

മലപ്പുറം: കൊണ്ടോട്ടിയിൽ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് നിരവധിപ്പേർക്ക് പരിക്കേറ്റ സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മൽസര ഓട്ടത്തിനിടെ ആയിരുന്നു അപകടം. 18 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ ആയിരുന്നു ഇന്ന് രാവിലെ അപകടം നടന്നത്.

രാവിലെ കൊണ്ടോട്ടി ബസ് സ്‌റ്റാൻഡിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട്-പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ കറികടക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു അപകടം. വലതുവശം ചേർന്ന് പോവുകയായിരുന്ന ബസിനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ കയറി. ബസ് വളക്കാനുള്ള ശ്രമത്തിനിടെ മറിയുകയായിരുന്നു.

രാവിലെ റോഡിൽ തിരക്ക് കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ പാതയിൽ ബസുകളുടെ മൽസരയോട്ടവും അപകടവും പതിവാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് രാവിലെ കോഴിക്കോട്-പാലക്കാട് പാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

Most Read| രാജ്യസഭാ സീറ്റ് ലീഗ് അംഗീകരിക്കുമോ? അന്തിമതീരുമാനം ചൊവ്വാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE