വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

By Trainee Reporter, Malabar News
youth stabbed
Rep. Image
Ajwa Travels

വയനാട്: വയനാട്ടിൽ ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് (32) മരിച്ചത്. ആതിരയെ ആക്രമിച്ച ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന് വൈകിട്ട് 3.45 ഓടെയാണ് സംഭവം. ബാബുവിന് കൂലിപ്പണിയാണ്. രണ്ടാഴ്‌ച മുമ്പ് കർണാടകയിൽ കുടയിൽ കാപ്പി പറിക്കാൻ പോയതായിരുന്നു ആതിര. ഇന്ന് വീട്ടിൽ തിരിച്ചെത്തിയ ആതിരയും ഭർത്താവുമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ മദ്യലഹരിയിലായിരുന്ന ബാബു വാക്കത്തി ഉപയോഗിച്ച് ആതിരയെ വെട്ടിപ്പരിക്കേൽപ്പിക്കുക ആയിരുന്നു. ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.

Most Read| ‘അടുത്ത 100 ദിവസം ഊർജത്തോടെ പ്രവർത്തിക്കണം’; നേതാക്കളോട് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE