Tue, Feb 24, 2026
25 C
Dubai
Home Tags Shubha vartha

Tag: shubha vartha

‘പത്തരമാറ്റ് തിളക്കമുള്ള മനസ്’; വനിതാ കേന്ദ്രത്തിലെ പെൺകുട്ടികൾക്ക് വിവാഹ സമ്മാനവുമായി ഒരു കുടുംബം

കൊല്ലം: ഇഞ്ചവിളയിലെ സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലെ മൂന്ന് പെൺകുട്ടികൾ സുമംഗലികളാകുന്ന വാർത്തയറിഞ്ഞ് അവർക്ക് സമ്മാനവുമായി എത്തി ഒരു കുടുംബം. തിരുവനന്തപുരത്തു താമസിക്കുന്ന ഷീജയും ഭർത്താവ് മണികണ്‌ഠനും അമ്മാവനായ കൊല്ലം മാമ്പുഴ അഹല്യയിൽ...

വീട്ടമ്മമാരും 5 വയസുകാരനും പുഴയിലെ കുഴിയിൽ വീണു; രക്ഷകരായി രണ്ട് കുട്ടികൾ

പാലക്കാട്: പുഴയിൽ കുളിക്കാനിറങ്ങവെ കാൽ വഴുതി കുഴിയിൽ വീണ രണ്ട് വീട്ടമ്മമാരെയും അഞ്ച് വയസുകാരനെയും അൽഭുതകരമായി രക്ഷപ്പെടുത്തി രണ്ട് കുട്ടികൾ. വാരണി പുഴയിൽ തടയണയുള്ള ഭാഗത്ത് കുളിക്കാനെത്തിയ ശാന്തമ്മ, രത്‌നമ്മ, ആദു എന്നിവരാണ്...

വിവാഹ ദിവസവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവച്ച് ഒരു കുടുംബം

കോഴിക്കോട്: ' എന്റെ വിവാഹത്തിന് സ്വർണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങാവാം'- മകളുടെ ഈ വാക്കുകൾ ജീവകാരുണ്യ പ്രവർത്തകനായ കൊഴുക്കല്ലൂർ കോരമ്മൻ കണ്ടി അന്ത്രുവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്....

സുഹൃത്തിന് വീടൊരുക്കാൻ മുന്നിട്ടിറങ്ങി എസ്‌പിസി കേഡറ്റുകൾ

മലപ്പുറം: വെയിലും മഴയുമെല്ലാം ഷീറ്റിലെ വിടവിലൂടെ അകത്തേക്ക് എത്തുമ്പോൾ അരീക്കോട് ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്‌ളാസ് വിദ്യാർഥിയും സീനിയർ കേഡറ്റുമായ ഒകെ നരേന്റെ മനസിൽ ഉണ്ടാവുന്ന നൊമ്പരം ചെറുതല്ല. ഒറ്റമുറിയിലെങ്കിലും സ്വന്തമായൊരു വീട്...

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി; മാതൃകയായി യുവാക്കൾ

കോഴിക്കോട്: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് തിരിച്ചുനൽകി യുവാക്കൾ മാതൃകയായി. കോഴിക്കോട് അരൂരിലെ വലിയ തയ്യിൽ ബിനീഷിന്റെ ഒന്നരപ്പവൻ തൂക്കംവരുന്ന കൈച്ചെയിനാണ് യാത്രക്കിടയിൽ നഷ്‌ടപ്പെട്ടത്. രാവിലെ അരൂർഭാഗത്തേക്ക് ജോലിക്ക് വരികയായിരുന്ന പുതുശ്ശേരി ശ്രീധരൻ, കൊയ്യുമ്മേൽ മഗിലേഷ്,...

‘അർജുനാഡോ’യുടെ കനിവിൽ ഷിഹാബിനും കുടുംബത്തിനും വീടൊരുങ്ങി

മലപ്പുറം: ഷിഹാബിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. അർജുനാഡോ മ്യൂസിക് ബാൻഡ് ആൻഡ് ചാരിറ്റി പ്രവർത്തകരാണ് ഈ കുടുംബത്തിന്റെ ഏറെ നാളത്തെ സ്വപ്‌നം സാക്ഷാൽകരിച്ചു നൽകിയത്. അഞ്ചു വർഷത്തോളമായി ഷെഡ്ഡിൽ താമസിക്കുകയായിരുന്ന...

വയോധികന് കൈത്താങ്ങായി പോലീസും പഞ്ചായത്തും; ചികിൽസയും സംരക്ഷണവും ഉറപ്പായി

തൃശൂർ: അവശനിലയിൽ തെരുവിൽ കഴിഞ്ഞിരുന്ന വയോധികന് കൈത്താങ്ങായി വലപ്പാട് ഗ്രാമപ്പഞ്ചായത്തും പോലീസും. ദിവസങ്ങളായി എടമുട്ടത്തെ കടവരാന്തയിൽ അവശനായി കഴിഞ്ഞിരുന്ന ചിറയ്‌ക്കൽ മമ്മസ്രായില്ലത്ത് മൂസക്കാണ് പഞ്ചായത്തും വലപ്പാട് പോലീസും രക്ഷകരായത്. ഇദ്ദേഹത്തിന് ചികിൽസയും സംരക്ഷണവും...

കരോളിൽ കിട്ടിയ പണം തെരുവിലെ അനാഥർക്ക്; ഇത് കുട്ടിസംഘത്തിന്റെ വലിയ മനസ്

കാഞ്ഞങ്ങാട്: ക്രിസ്‌തുമസ്‌ തലേന്ന് സാന്താക്ളോസ് വേഷമണിഞ്ഞ് ആടിയും പാടിയും ഏവരെയും സന്തോഷിപ്പിച്ചപ്പോൾ കുട്ടിസംഘത്തിന്റെ കുഞ്ഞു ബക്കറ്റിൽ നോട്ടും നാണയത്തുട്ടുകളും വീണിരുന്നു. ആഘോഷം കഴിഞ്ഞ് ഓരോ വീട്ടിൽനിന്നും കിട്ടിയ പത്തും ഇരുപതും അൻപതും രൂപയും...
- Advertisement -