‘അർജുനാഡോ’യുടെ കനിവിൽ ഷിഹാബിനും കുടുംബത്തിനും വീടൊരുങ്ങി

By Desk Reporter, Malabar News
the house was ready for Shihab and his family
വീടിന്റെ താക്കോൽ എംവി ശ്രേയാംസ് കുമാർ എംപി കൈമാറുന്നു

മലപ്പുറം: ഷിഹാബിനും കുടുംബത്തിനും ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. അർജുനാഡോ മ്യൂസിക് ബാൻഡ് ആൻഡ് ചാരിറ്റി പ്രവർത്തകരാണ് ഈ കുടുംബത്തിന്റെ ഏറെ നാളത്തെ സ്വപ്‌നം സാക്ഷാൽകരിച്ചു നൽകിയത്. അഞ്ചു വർഷത്തോളമായി ഷെഡ്ഡിൽ താമസിക്കുകയായിരുന്ന കണിയാമ്പറ്റ പഞ്ചായത്തിലെ മൃഗാശുപത്രിക്കവല കൊല്ലിവയൽ സ്വദേശി മുല്ലപ്പള്ളി ഷിഹാബിനും കുടുംബത്തിനുമാണ് വീടൊരുക്കിയത്. എംവി ശ്രേയാംസ് കുമാർ എംപി വീടിന്റെ താക്കോൽ കൈമാറി.

ഹോട്ടൽ തൊഴിലാളിയായ ഷിഹാബിനും കുടുംബത്തിനും അടച്ചുറപ്പുള്ള ഒരു വീടെന്നത് വളരെ നാളത്തെ സ്വപ്‌നമായിരുന്നു. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന ഈ കുടുംബത്തിന്റെ അവസ്‌ഥ കണ്ടറിഞ്ഞ് എട്ടു മാസങ്ങൾക്കുമുമ്പാണ് അർജുനാഡോ മ്യൂസിക് ബാൻഡ് ആൻഡ് ചാരിറ്റി പ്രവർത്തകർ വീടിന്റെ നിർമാണം ഏറ്റെടുത്തത്.

അഞ്ച് ലക്ഷത്തോളം രൂപ ചിലവിട്ടാണ് വീടുപണി പൂർത്തിയാക്കിയത്. ഇതിനുമുമ്പും അർജുനാഡോ മ്യൂസിക് ബാൻഡ് ആൻഡ് ചാരിറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയിരുന്നു.

Most Read:  ‘ചത്തതുപോലെ കിടക്കാം’; നായക്കുട്ടിയെ പറ്റിച്ച് താറാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE