സുഹൃത്തിന് വീടൊരുക്കാൻ മുന്നിട്ടിറങ്ങി എസ്‌പിസി കേഡറ്റുകൾ

By Desk Reporter, Malabar News
Niyas Bharathi fulfills Bilal's wish; The house was ready for the family
Representational Image
Ajwa Travels

മലപ്പുറം: വെയിലും മഴയുമെല്ലാം ഷീറ്റിലെ വിടവിലൂടെ അകത്തേക്ക് എത്തുമ്പോൾ അരീക്കോട് ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്‌ളാസ് വിദ്യാർഥിയും സീനിയർ കേഡറ്റുമായ ഒകെ നരേന്റെ മനസിൽ ഉണ്ടാവുന്ന നൊമ്പരം ചെറുതല്ല. ഒറ്റമുറിയിലെങ്കിലും സ്വന്തമായൊരു വീട് എന്ന സ്വപ്‌നമാണ് ഈ സമയങ്ങളിലെല്ലാം അവന്റെ മനസിലേക്ക് ഓടിയെത്താറ്. നരേന്റെ ആ സ്വപ്‌നം സാക്ഷാൽകരിക്കാൻ സ്‌കൂളിലെ എസ്‌പിസി കേഡറ്റുകൾ കൈ കോർത്തിരിക്കുകയാണ് ഇപ്പോൾ.

നരേന്റെ അച്ഛൻ വേലിപ്പറമ്പൻ പ്രകാശനും കുടുംബവും 15 വർഷമായി വാടക ഷെഡിലാണ് താമസം. അരീക്കോട് ഐടിഐക്ക് സമീപമുള്ള ആറു സെന്റ് സ്‌ഥലത്ത് നിർമിക്കുന്ന സ്‌നേഹ ഭവനത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് അരീക്കോട് പോലീസ് ഇൻസ്‌പെക്‌ടർ ലൈജുമോൻ നിർവഹിച്ചു.

എസ്‌പിസി എഡിഎൻഒ പൗലോസ് കുട്ടമ്പുഴ, സ്‌കൂൾ പിടിഎ പ്രസിഡണ്ട് സുരേഷ്‌ബാബു, ഗാർഡിയൻ പിടിഎ പ്രസിഡണ്ട് വേണുഗോപാൽ, അംഗങ്ങളായ റഹ്‌മത്ത്, ഹഹ്സ, ബുഷ്റ, അധ്യാപകരായ ഇ സോമൻ, അബ്‌ദുള്ള, സുരേന്ദ്രൻ, എംസി കബീർ എന്നിവർ പ്രസംഗിച്ചു.

സിപിഒ പിഎ സഫിയ, എസിപിഒ ഒകെ ഉണ്ണികൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. സുമനസുകൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എസ്‌പിസി കേഡറ്റുകൾ.

Most Read:  ‘ചത്തതുപോലെ കിടക്കാം’; നായക്കുട്ടിയെ പറ്റിച്ച് താറാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE