വയോധികന് കൈത്താങ്ങായി പോലീസും പഞ്ചായത്തും; ചികിൽസയും സംരക്ഷണവും ഉറപ്പായി

By Desk Reporter, Malabar News
Police and panchayat support the old man; Treatment and care are guaranteed
മൂസയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു.

തൃശൂർ: അവശനിലയിൽ തെരുവിൽ കഴിഞ്ഞിരുന്ന വയോധികന് കൈത്താങ്ങായി വലപ്പാട് ഗ്രാമപ്പഞ്ചായത്തും പോലീസും. ദിവസങ്ങളായി എടമുട്ടത്തെ കടവരാന്തയിൽ അവശനായി കഴിഞ്ഞിരുന്ന ചിറയ്‌ക്കൽ മമ്മസ്രായില്ലത്ത് മൂസക്കാണ് പഞ്ചായത്തും വലപ്പാട് പോലീസും രക്ഷകരായത്. ഇദ്ദേഹത്തിന് ചികിൽസയും സംരക്ഷണവും ഉറപ്പാക്കി.

കാലിലെ പഴുപ്പ് പാദം വരെ ഒലിച്ചിറങ്ങിയ അവസ്‌ഥയിലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, വലപ്പാട് ഐഎസ്എച്ച്ഒ കെഎസ് സുശാന്ത്, പോലീസ് ജനമൈത്രി അംഗം ഷെമീർ എളേടത്ത്, ഗ്രാമപ്പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സുമാരായ സരിതാ ഷാജൻ, ലിൻസി ജോബി എന്നിവർ സ്‌ഥലത്തെത്തി മൂസയെ കുളിപ്പിച്ച് മുറിവ് വൃത്തിയാക്കി.

തുടർന്ന് വലപ്പാട് സിപി ട്രസ്‌റ്റ് ആംബുലൻസിൽ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂസയെ പ്രവേശിപ്പിച്ചു. കാലിലെ പഴുപ്പിന് ശമനം വന്നാൽ ഇദ്ദേഹത്തിന് സംരക്ഷണം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Most Read:  ചർമ സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE