ഓൺലൈൻ ക്‌ളാസെടുക്കാൻ ‘മരം കയറി’ അധ്യാപകൻ; നെറ്റ്‌വർക്കിനായി നിർമിച്ചത് ഏറുമാടം

By News Desk, Malabar News
Ajwa Travels

കണ്ണൂർ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാൻ ഏറുമാടം നിർമിച്ച് അധ്യാപകൻ. സോമവാർ പേട്ടക്കടുത്ത് മുള്ളൂർ ഗവ.ഹൈസ്​കൂൾ അധ്യാപകൻ സിഎസ് സതീശാണ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസെടുക്കാൻ വേറിട്ട വഴി കണ്ടെത്തിയത്.

മുള, പഴയ മരക്കഷ്‌ണങ്ങൾ, പനയുടെ കഷ്‌ണങ്ങൾ എന്നിവ ഉപയോഗിച്ച് മരത്തിന്റെ മുകളിലാണ് സതീശ് ഏറുമാടം നിർമിച്ചത്. ലാപ്‌ടോപ് ഇല്ലാത്തത് കാരണം മൊബൈൽ ഫോണിലാണ് ഇദ്ദേഹം ക്‌ളാസ്‌ എടുക്കാറുള്ളത്. ഏറുമാടത്തിൽ ബോർഡ് സ്‌ഥാപിച്ച്‌ ഇതിൽ എഴുതിയും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്.

രണ്ട് മാസത്തെ ലോക്ക്‌ഡൗണിനിടെയാണ് ഏറുമാടം നിർമിച്ചതെന്നും 10,000 രൂപ ചെലവ് വന്നെന്നും ഇദ്ദേഹം പറയുന്നു. അതിനാൽ കുട്ടികൾക്ക് അനായാസമായി ക്‌ളാസ്‌ എടുക്കാൻ സാധിക്കുന്നുവെന്നും സതീശ് കൂട്ടിച്ചേർത്തു.

Also Read: ജാതിവിവേചനം; മദ്രാസ് ഐഐടിയിൽ നിന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE