അധ്യാപക ദിനത്തില്‍ ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുമായി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍

By News Desk, Malabar News
MalabarNews_Teachers day
Representation Image
Ajwa Travels

അധ്യാപക ദിനത്തില്‍ വിപുലമായ ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുമായി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എച്ച്എസ്എസ്ടിഎ). മുപ്പതു വര്‍ഷം പിന്നിട്ട സംഘടനയുടെ പേള്‍ ജൂബിലിയോട് അനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ‘ഗുരുവൈഖരി’ എന്ന പേരില്‍ സെപ്റ്റംബര്‍ 5ന് അധ്യാപക ദിനാഘോഷം സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം സെപ്റ്റംബര്‍ 5 രാവിലെ 10.30 ന് ശ്രീ. ടി.എന്‍ പ്രതാപന്‍ എം.പി നിര്‍വ്വഹിക്കും. പ്രൊഫ: എം എന്‍ കാരശ്ശേരി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കായി വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കും.

‘ഹയര്‍ സെക്കണ്ടറി ഓണ്‍ലൈന്‍ പഠനം – പരിമിതികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ അദ്ധ്യാപകര്‍ക്കായി ലേഖന മത്സരം നടക്കും. ‘നിഴലുറങ്ങും വഴികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കവിതാ മത്സരവും നടക്കും. കൂടാതെ, അധ്യാപന ജീവിതത്തിലെ മറക്കാനാവാത്ത അനുഭവക്കുറിപ്പും വിദ്യാഭ്യാസ മേഖലയെ ആസ്പദമാക്കി ഓണ്‍ലൈന്‍ ക്വിസ് മത്സരവും അടിക്കുറിപ്പ് മത്സരവും നടക്കും. എല്ലാ മേഖലയിലുള്ള അധ്യാപകര്‍ക്കും എല്ലാ മത്സരങ്ങളിലും പങ്കെടുക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE