‘ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികൾ അധ്യാപകർ ഏറ്റെടുത്തു’; രാഷ്‌ട്രപതി

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: അധ്യാപക ദിനത്തിൽ രാജ്യത്തെമ്പാടുമുള്ള ഗുരുനാഥൻമാരെ അഭിനന്ദിക്കുന്നുവെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നമ്മുടെ മക്കളുടെ ബൗദ്ധികവും ധാർമികവുമായ വളർച്ചക്കായുള്ള അധ്യാപകരുടെ പ്രയത്‌നങ്ങളെ ഈ ദിനത്തിൽ ആദരിക്കുകയാണെന്നും രാഷ്‌ട്രപതി പറഞ്ഞു.

ഇന്ത്യൻ പാരമ്പര്യത്തിൽ അധ്യാപകർ ദൈവതുല്യരാണ്. കോവിഡ് കാലത്തെ അധ്യാപന രീതികൾ പാടെ മാറിയിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസവുമായ ബന്ധപ്പെട്ട വെല്ലുവിളികൾ അധ്യാപകർ ഏറ്റെടുത്തു. വിദ്യാർഥികൾ നേരിടുന്ന തടസങ്ങൾ ഇല്ലാതാക്കാൻ അവർ രംഗത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ലോക്ക്‌ഡൗൺ കാലത്ത് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ അധ്യാപകർ ഗുണകരമായ രീതികൾ ആവിഷ്‌കരിക്കണം. ഈ സമയത്ത് ശക്‌തവും സമൃദ്ധവുമായ രാഷ്‌ട്രത്തിനായി പ്രയത്‌നിക്കുന്ന അധ്യാപക സമൂഹത്തിന് നന്ദി പറയാം.

വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനുമായ ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ഡോ. എസ് രാധാകൃഷ്‌ണന്റെ ജൻമ ദിനമാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിൽ അദ്ദേഹത്തെ ഓർക്കാമെന്നും രാഷ്‌ട്രപതി പറഞ്ഞു.

Kerala News: തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരം; ആർഎസ്‌പി യുഡിഎഫിൽ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE