തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരം; ആർഎസ്‌പി യുഡിഎഫിൽ തുടരും

By Syndicated , Malabar News
RSP KERALA
Ajwa Travels

തിരുവനന്തപുരം: യുഡിഎഫ് മുന്നണിയിൽ തുടരാൻ ആർഎസ്‌പി തീരുമാനം. പരസ്‌പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ച് യുഡിഎഫിൽ തുടരുമെന്നാണ് ആർഎസ്‌പി സംസ്‌ഥാന സമിതിയോഗത്തിലെ തീരുമാനം. തിങ്കളാഴ്‌ച രാവിലെ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചയിലും തുടർന്നുള്ള മുന്നണി യോഗത്തിലും ആർഎസ്‌പി പങ്കെടുക്കും.

യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് ആർഎസ്‌പിയെന്ന് സംസ്‌ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു. ‘തിരഞ്ഞെടുപ്പിൽ തോറ്റാൽ ഉടൻ മുന്നണി വിടുകയെന്നത് വഞ്ചനാപരമാണ്. അത്തരമൊരു നടപടി ആർഎസ്‌പി സ്വീകരിക്കില്ല. അത്തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല’-അസീസ് പറഞ്ഞു.

കോൺഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിലാണ് താൻ വിമർശനം ഉന്നയിച്ചതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുന്നുവെന്നായിരുന്നു ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയത്. അതേസമയം തങ്ങൾ ഉന്നയിച്ച കാര്യങ്ങൾ മുന്നണി ഗൗരവത്തോടെ കണ്ടതുകൊണ്ടാണ് ഉഭയകക്ഷി ചർച്ചക്ക് വിളിച്ചതെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.

Read also: പഞ്ചാബ് ഭരണം ആം ആദ്മിക്കെന്ന് സര്‍വേ ഫലം; ബിജെപിക്ക് ഒറ്റ സീറ്റെന്നും റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE