ആരാധകര്‍ക്ക് ആവേശമാകാന്‍ മാസ്‌റ്റര്‍; ടീസര്‍ 14 ന് പുറത്തിറങ്ങും

By Team Member, Malabar News
Malabarnews_master
Representational image
Ajwa Travels

തമിഴ് സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്‌റ്റര്‍. തമിഴ് സൂപ്പര്‍ താരങ്ങളായ വിജയും, വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രത്തിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ചിത്രത്തിന്റെ ടീസര്‍ പുറത്തു വിടന്നതിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. ഈ മാസം 14 ആം തീയതി വെകുന്നേരം 6 മണിക്ക് ടീസര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

തമിഴ് സിനിമ മേഖലയില്‍ ഏറെ ആരാധകരുള്ള രണ്ട് താരങ്ങളാണ് വിജയും, വിജയ് സേതുപതിയും. അതിനാല്‍ തന്നെ ഇരുവരും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തി നായകനായെത്തിയ കൈദി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന അടുത്ത ചിത്രമെന്ന പ്രത്യേകതയും മാസ്‌റ്ററിനുണ്ട്. ചിത്രത്തില്‍ മാളവിക മോഹനന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മാസ്‌റ്റര്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കിയിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ തീയറ്ററുകള്‍ തുറന്നതോടെ ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് ആരാധരുടെ പ്രതീക്ഷ.

Read also : നസ്രിയ നസീം തെലുങ്കിലേക്ക്; ആദ്യ ചുവടുവെപ്പ് നാനിക്കൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE