കെജിഎഫ് 2ലെ ആദ്യഗാനം പുറത്ത്; സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റായി ‘തൂഫാൻ’

By Staff Reporter, Malabar News
Malabarnews_kgf2
Representational image
Ajwa Travels

ബാഹുബലിയ്‌ക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തിയ സീക്വലാണ് കന്നഡ ചിത്രം കെജിഎഫിന്റേത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്‌ജയ് ദത്താണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവിഡ് പശ്‌ചാത്തലത്തില്‍ പല തവണ റിലീസ് തീയതി പുനര്‍നിശ്‌ചയിക്കപ്പെട്ട ചിത്രത്തിന്റെ നിലവിലെ റിലീസ് തീയതി വരുന്ന ഏപ്രില്‍ 14 ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

തൂഫാന്‍ എന്നാരംഭിക്കുന്ന പുതിയ ഗാനത്തിന്റെ അഞ്ച് ഭാഷാ പതിപ്പുകളും ഒരുമിച്ചാണ് പുറത്തു വിട്ടിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഗാനത്തിന്റെ വീഡിയോ പങ്കുവച്ചത്. ഇതിന് പുറമെ മാർച്ച് 27 വൈകീട്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിടുമെന്ന സൂചനയും നൽകിയിട്ടുണ്ട്.

ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാളവിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‌സ്, ടിഎസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്‌ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂറാണ് നിര്‍മാണം. ഛായാഗ്രഹണം-ഭുവന്‍ ഗൗഡ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-കാര്‍ത്തിക് ഗൗഡ, കെവി രാമ റാവു, എഡിറ്റിംഗ്-ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍-ശിവകുമാര്‍, ആക്ഷന്‍-അന്‍ബറിവ്, നൃത്തസംവിധാനം-ഹര്‍ഷ, മോഹന്‍, ഡബ്ബിംഗ്-ആനന്ദ് വൈഎസ്, വസ്‌ത്രാലങ്കാരം-യോഗി ജി രാജ്, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസന്‍ ഖാന്‍, സംഭാഷണ രചന-ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍.

Read Also: റോഡ് അപകടങ്ങളിൽ സഹായം നൽകുന്നവർക്ക് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE