എമ്മി അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ സീരിസ് എന്ന ബഹുമതി നേടി ‘ഡെല്‍ഹി ക്രൈം’. രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച നിര്‍ഭയ കേസുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സീരീസാണ് ഡെല്‍ഹി ക്രൈം. 2020 ലെ മികച്ച ഡ്രാമ സീരീസിനുള്ള അവാര്‍ഡ് നേടിയതോടെയാണ് ആദ്യമായി ഒരു ഇന്ത്യന്‍ സീരീസ് എമ്മി അവാര്‍ഡ് സ്വന്തമാക്കിയത്.
നിര്‍ഭയ കേസില്‍ പ്രതികളെ കണ്ടെത്തുന്നതിനായി ഡെല്‍ഹി പോലീസ് നടത്തുന്ന അന്വേഷണമാണ് സീരീസ് ചര്‍ച്ച ചെയ്യുന്നത്. ഒപ്പം തന്നെ ഇന്ത്യന്‍ ജനതയെ നടുക്കിയ നിര്‍ഭയ കേസില്‍ പ്രതികളുടെ ക്രൂരതയും, അന്വേഷണ ഉദ്യോഗസ്ഥരില്‍ ഈ കേസ് ഉണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളും ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഏഴ് എപ്പിസോഡുകളിലായി പുറത്തിറങ്ങിയ ഡെല്‍ഹി ക്രൈം സംവിധാനം ചെയ്തത് ഇന്‍ഡോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്തയാണ്.
കേസ് അന്വേഷിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് സീരീസിലെ പ്രധാന കഥാപാത്രം. പ്രദര്‍ശന സമയത്ത് മികച്ച പ്രതികരണം നേടിയ സീരീസായിരുന്ന ഡെല്‍ഹി ക്രൈമില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത് ഷെഫാലി ഷാ, ആദില്‍ ഹുസൈന്, രസിക ധുഗാന്‍, രാജേഷ് തൈലാങ് എന്നിവരാണ്.
Read also : സായ് ഇല്ലാതെ ‘റൗഡി ബേബി 1 ബില്യൺ’ പോസ്റ്റർ; ആരാധകർ പ്രതിഷേധത്തിൽ