മിസ്‌റ്ററി ത്രില്ലർ ‘ആർ ജെ മഡോണ’ നീസ്‌ട്രീമിൽ കാണാം

By Siva Prasad, Special Correspondent (Film)
  • Follow author on
'RJ Madonna' can be seen in Neestream
Ajwa Travels

നവാഗതനായ ആനന്ദ്‌ കൃഷ്‌ണരാജ് സംവിധാനം നിർവഹിച്ച ‘ആർ ജെ മഡോണ’ ഒടിടി ചാനലായ നീസ്‌ട്രീമിൽ റിലീസ് ചെയ്‌തിട്ടുണ്ട്‌. മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ‘ആർജെ മഡോണ’ അതിന്റെ ആദ്യഘട്ടം മുതൽ പ്രേക്ഷക പ്രതീക്ഷ നൽകിയ ചിത്രമാണ്.

അമലേന്ദു കെ രാജാണ് നായിക. ചിത്രത്തിൽ, അമലേന്ദു കെ രാജിനെ കൂടാതെ, അനിൽ ആന്റോ, ഷേർ ഷാ ഷെരീഫ് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്നു. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്‌ണു തുടങ്ങിയവരും അഭിനേതാക്കളായി ചിത്രത്തിൽ ഉണ്ട്. ഹിച്ച്‌കോക്ക്‌ എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ് ‘ആർജെ മഡോണ’ നിർമിച്ചിരിക്കുന്നത്.

മേക്കിങ്ങിലെ വ്യത്യസ്‌തത കൊണ്ടും കഥപറച്ചിലിന്റെ വേറിട്ട രീതികൊണ്ടും ഇതിനകം തന്നെ സിനിമാസ്വാദകരുടെ ശ്രദ്ധ നേടിയാണ് ഒടിടിയിൽ ആർ ജെ മഡോണ മുന്നേറുന്നത്. മഡോണ എന്ന റേഡിയോ ജോക്കി, തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, തികച്ചും അപരിചിതമായ സ്‌ഥലത്തും സ്ട്രയ്ഞ്ചറുമായ വ്യക്‌തിയുടെ മുന്നിൽ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്‌ചാത്തലം.

ഛായാഗ്രഹണം-അഖിൽ അക്‌സ, സംഗീതം-രമേശ് കൃഷ്‌ണൻ എംകെ, വരികൾ – ഹൃഷികേഷ് മുണ്ടാണി, ആർട്ട് ഡയറക്‌ടർ – ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ – ജെസ്വിൻ മാത്യു ഫെലിക്‌സ്, മേക്കപ്പ് – മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഫ്രാൻസിസ് ജോസഫ് ജീര എന്നിവരാണ്.

അസോസിയേറ്റ് ഡയറക്‌ടർ – നിരഞ്‌ജൻ, വിഎഫ്എക്‌സ് – മനോജ് മോഹൻ, ഡി ഐ – ലിജു പ്രഭാകർ, മിക്‌സ്‌ എൻജിനീയർ – ജിജുമോൻ ടി ബ്രൂസ്, ഡിസൈൻ – സനൽ പികെ, പോസ്‌റ്റർ ഡിസൈൻ – ജോസഫ്‌ പോൾസൺ എന്നിവരും വാർത്താ പ്രചരണം നിർവഹിക്കുന്നത് പി ശിവപ്രസാദുമാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് എംആർ പ്രൊഫഷണൽ എന്ന പിആർ കമ്പനിയുമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

Most Read: ഫയലുകൾ മുക്കിയത് 1600 കോടിയുടെ അഴിമതി മറയ്‌ക്കാൻ; സർക്കാരിനെതിരെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE