റെയിൽ പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവിന്റെ കൈ അറ്റു

By Trainee Reporter, Malabar News
train accident in Aluva
Ajwa Travels

എറണാകുളം: ആലുവയിൽ റെയിൽ പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവിന്റെ കൈ അറ്റു. തമിഴ്‌നാട് വിലുപുരം സ്വദേശി ലക്ഷ്‍മിപതിയുടെ വലത് കൈ ആണ് അറ്റത്.

ആലുവ പുളിഞ്ചുവട് ഭാഗത്ത് നിന്ന് റെയിൽവേ പാത മുറിച്ചു കടക്കുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ജനശതാബ്‌ദിയാണ് ഇടിച്ചത്. ട്രാക്കിൽ ചോരവാർന്ന് കിടക്കുകയായിരുന്ന യുവാവിനെ ലോക്കൽ പോലീസും റെയിൽവേ ഉദ്യോഗസ്‌ഥരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

യുവാവ് അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ആലുവ പുളിഞ്ചുവട് റെയിൽ പാതയിൽ വളവുള്ള ഭാഗത്താണ് അപകടം നടന്നത്. വളവായതിനാൽ തന്നെ ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Most Read: നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലിക്ക് മുൻകൂർ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE