തൃണമൂൽ​ എംഎൽഎ ജയന്ത നസ്​കർ​ അന്തരിച്ചു

By Syndicated , Malabar News
jayanta-naskar-tmc mla
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഗൊസാബ മണ്ഡലത്തിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ്​ എംഎൽഎ ജയന്ത നസ്​കർ​ അന്തരിച്ചു. ശനിയാഴ്‌ച കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം​. 73 വയസായിരുന്നു.

കഴിഞ്ഞ മേയ് മാസത്തിൽ ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു എങ്കിലും പിന്നീട് രോഗമുക്‌തനായിരുന്നു.​​ ഗൊസാബ മണ്ഡലത്തിൽ നിന്ന്​ തുടർച്ചയായി മൂന്നാം തവണയാണ്​ ഇദ്ദേഹം നിയമസഭയിലെത്തിയത്​. മുതിർന്ന നേതാവിന്റെ നിര്യാണത്തിൽ തൃണമൂൽ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി അനുശോചിച്ചു.

Read also: പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഭാഷാ പഠന പദ്ധതി ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE