മുംബൈ: ടെലിവിഷൻ റേറ്റിങ് പോയന്റിൽ (ടി.ആർ.പി) തിരിമറി നടത്തിയ മൂന്നു ചാനലുകൾക്കും ഇനി പരസ്യം നൽകില്ലെന്ന് പ്രമുഖ വാഹന നിർമ്മാതാക്കളായ ബജാജ് ഓട്ടോ. സമൂഹത്തിൽ വിദ്വേഷം പ്രോൽസാഹിപ്പിക്കുന്നവരെ തങ്ങൾ പിന്തുണക്കുന്നില്ലെന്നും ബജാജിന്റെ മാനേജിങ് ഡയറക്റ്റർ രാജീവ് ബജാജ് അറിയിച്ചു. മൂന്നു കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തിയെന്നും രാജീവ് ബജാജ് കൂട്ടിച്ചേർത്തു.
Related News: ടി.ആര്.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം
റിപ്പബ്ളിക് ടി.വി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകൾക്ക് എതിരെയാണ് ടിആർപിയിൽ കൃത്രിമം കാണിച്ചതിന് പോലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് രണ്ട് ചാനലുകളുടെ ഉടമകളെ പോലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്. അർണബ് ഗോസ്വാമി ഉൾപ്പെടെ റിപ്പബ്ളിക് ടി.വി പ്രതിനിധികളെ ചോദ്യം ചെയ്യുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരസ്യദാതാക്കളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾക്ക് പുറമെ ചാനലുകളുടെ ബാങ്ക് അക്കൗണ്ടുകളും അന്വേഷിക്കുമെന്ന് മുംബൈ പോലീസ് മേധാവി പരംവീർ സിംഗ് പറഞ്ഞു.
Related News: പാപത്തിന്റെ ശമ്പളം; റിപ്പബ്ളിക് ടീവിക്ക് എതിരായ നടപടിയിൽ കട്ജു







































